Begin typing your search...

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് മെയ് 21-ന് തുടക്കമാകും

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് മെയ് 21-ന് തുടക്കമാകും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് 2023 മെയ് 21, ഞായറാഴ്ച തുടക്കമാകും. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി അലി അൽ ഖാർനി, രയ്യാനാഹ് ബർനാവി എന്നീ ബഹിരാകാശ യാത്രികർ മെയ് 21-ന് ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്കുള്ള യാത്ര ആരംഭിക്കുന്നതാണ്. ഇതോടെ ആദ്യ അറബ് മുസ്ലിം വനിതാ ബഹിരാകാശ സഞ്ചാരി എന്ന നേട്ടം രയ്യാനാഹ് ബർനാവി കൈവരിക്കുന്നതാണ്.

ഇവരെയും വഹിച്ച് കൊണ്ടുള്ള ബഹിരാകാശ വാഹനം യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിന്ന് മെയ് 21-ന് യാത്ര പുറപ്പെടുമെന്ന് നാസ സ്‌പേസ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ നിന്ന് ഇരുവരും മൈക്രോഗ്രാവിറ്റി സംബന്ധമായ വിവിധ ശാസ്ത്രീയ പഠനങ്ങളിൽ പങ്കെടുക്കുന്നതാണ്.

WEB DESK
Next Story
Share it