Begin typing your search...

എയർ ടാക്സികളുമായി സൗ​ദി അറബ്യയും ; 'ഇവിഡോർ' വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടു

എയർ ടാക്സികളുമായി സൗ​ദി അറബ്യയും ; ഇവിഡോർ വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എ​യ​ർ ടാ​ക്​​സി​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള അ​ന്തി​മ ക​രാ​റി​ൽ സൗ​ദി അ​റേ​ബ്യ ഒ​പ്പി​ട്ടു. ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ലി​ലി​യം ക​മ്പ​നി​യി​ൽ​നി​ന്ന്​ 100 ‘ഇ​വി​ഡോ​ൾ’ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​ണ്​ ക​രാ​ർ. സൗ​ദി​യ ഗ്രൂ​പ്പും ലി​ലി​യം ക​മ്പ​നി​യും ത​മ്മി​ലാ​ണ്​​ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. വെ​ർ​ട്ടി​ക്ക​ലാ​യി ടേ​ക്കോ​ഫും ലാ​ൻ​ഡി​ങ്ങും ന​ട​ത്താ​ൻ ക​ഴി​യു​ന്ന ആ​ദ്യ​ത്തെ ഇ​ല​ക്‌​ട്രി​ക് വി​മാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ക​മ്പ​നി​യാ​ണ്​ ലി​ലി​യം. മ്യൂ​ണി​ക്കി​ലെ ലി​ലി​യം ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ദി​യ പ്രൈ​വ​റ്റ് ഏ​വി​യേ​ഷ​ൻ സി.​ഇ.​ഒ ഡോ. ​ഫ​ഹ​ദ് അ​ൽ ജ​ർ​ബു​അ്, ലി​ലി​യം സി.​ഇ.​ഒ ക്ലോ​സ് റോ​യ് എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. സൗ​ദി​യ ഗ്രൂ​പ്പി​​ന്റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി. ഇ​ബ്രാ​ഹിം അ​ൽ ഉ​മ​ർ, സൗ​ദി​യി​ലെ ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ മൈ​ക്ക​ൽ കി​ൻ​ഡ്‌​സ്‌ ഗ്രേ​ബ്, ലി​ലി​യം ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തോ​മ​സ് എ​ൻ​ഡേ​ഴ്‌​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

2022 ഒ​ക്ടോ​ബ​റി​ൽ ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണാ​പ​ത്ര​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ഇ​പ്പോ​ൾ പ​ർ​ച്ചേ​സി​ങ്​ ക​രാ​ർ ഒ​പ്പി​ട്ട​ത്. ‘ഇ​വി​ഡോ​ൾ’ വി​മാ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ ഓ​ർ​ഡ​റാ​ണ്​ സൗ​ദി​യു​ടേ​ത്. ഇ​ത്​ ‘ഇ​വി​ഡോ​ൾ’ വ്യ​വ​സാ​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണ്. ക​രാ​റി​ൽ വി​മാ​ന​ങ്ങ​ളു​ടെ ഡെ​ലി​വ​റി ഷെ​ഡ്യൂ​ളും സ​പ്പോ​ർ​ട്ട് സ​ർ​വി​സി​ന്റെ വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​റ്റ​കു​റ്റ​പ്പ​ണി സം​ബ​ന്ധി​ച്ച ഗാ​ര​ന്റി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ ‘ലി​ലി​യം പ​വ​ർ ഓ​ൺ’ ക​രാ​റി​ലും സൗ​ദി ഒ​പ്പി​ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. അ​തി​ൽ വി​മാ​ന പ​രി​പാ​ല​ന​വും സ​പ്പോ​ർ​ട്ട്​ സ​ർ​വി​സും ഉ​ൾ​പ്പെ​ടും.

പൂ​ർ​ണ​മാ​യും ഇ​ല​ക്ട്രി​ക് ‘ഇ​വി​ഡോ​ൾ’ വി​മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ ക​മ്പ​നി​യെ​ന്ന നി​ല​യി​ൽ മി​ഡി​ൽ ഈ​സ്​​റ്റ്​-​നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ലെ സൗ​ദി​യ ഗ്രൂ​പ്പിന്റെ നേ​തൃ​ത്വം അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ എ​ൻ​ജി. ഇ​ബ്രാ​ഹിം അ​ൽ ഉ​മ​ർ പ​റ​ഞ്ഞു.

‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി സു​സ്ഥി​ര വ്യോ​മ​യാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ എ​യ​ർ​ലൈ​നു​ക​ളു​ടെ ത​ല​ത്തി​ൽ സ​മ്പ​ന്ന​വും അ​ഭൂ​ത​പൂ​ർ​വ​വു​മാ​യ അ​നു​ഭ​വം ന​ൽ​കു​ന്ന​തി​ൽ ലി​ലി​യം ന​ൽ​കു​ന്ന സ​ഹ​ക​ര​ണ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു.

ലി​ലി​യ​വും സൗ​ദി​യ ഗ്രൂ​പ്പും ത​മ്മി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി​യ സം​യു​ക്ത ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണ് ഈ ​ക​രാ​ർ. ഇ​ല​ക്‌​ട്രി​ക് വി​മാ​ന​ങ്ങ​ൾ​ക്ക്​ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നും പ​റ​ന്നു​യ​രു​ന്ന​തി​നും ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​മു​ള്ള പു​തി​യ റൂ​ട്ടു​ക​ൾ നി​ശ്ച​യി​ക്കു​മെ​ന്നും അ​ൽ ഉ​മ​ർ സൂ​ചി​പ്പി​ച്ചു. വി​മാ​ന​ത്തി​ന്​ മ​ണി​ക്കൂ​റി​ൽ 250 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​നാ​വും.

WEB DESK
Next Story
Share it