Begin typing your search...

സൗദി അറേബ്യ: വിദ്യാലയങ്ങൾക്ക് സമീപം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തും

സൗദി അറേബ്യ: വിദ്യാലയങ്ങൾക്ക് സമീപം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിദ്യാലയങ്ങൾക്ക് സമീപം വാഹനങ്ങളിൽ നിന്നും മറ്റും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് അമിതമായ ശബ്ദം ഉണ്ടാക്കുന്നവർക്കും, പൊതു സദാചാരമൂല്യങ്ങൾക്ക് നിരക്കാത്തതായ ഏതെങ്കിലും പ്രവർത്തികൾ ചെയ്യുന്നവർക്കും ഇത്തരത്തിൽ പിഴ ചുമത്തുന്നതാണ്. ഇത്തരം പ്രവർത്തികൾക്ക് 300 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുന്നത്.

വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതും, ഉറക്കെ ബഹളമുണ്ടാക്കുന്നതും വിദ്യാർത്ഥികളുടെ പഠനത്തിന് തടസമുണ്ടാക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് കൊണ്ട് സ്‌കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

WEB DESK
Next Story
Share it