Begin typing your search...

ടയർ നിർമാണ ഫാക്ടറി സ്ഥാപിക്കാൻ സൗദി അറേബ്യ; പദ്ധതി നടപ്പിലാക്കുക പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ

ടയർ നിർമാണ ഫാക്ടറി സ്ഥാപിക്കാൻ സൗദി അറേബ്യ; പദ്ധതി നടപ്പിലാക്കുക പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിഅറേബ്യ അന്താരാഷ്ട്ര തലത്തിലുള്ള ടയര്‍ കമ്പനികളുമായി ചേര്‍ന്ന് രാജ്യത്ത് ടയര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുന്നു. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായ ശൃംഖല വിപുലീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ഇതിനായി അന്താരാഷ്ട്ര ടയര്‍ നിര്‍മ്മാണ ഫാക്ടറികളുമായി ചേര്‍ന്ന് രാജ്യത്ത് ടയര്‍ നിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിക്കുമെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറയിഫ് പറഞ്ഞു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ വേദിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുക. കമ്പനികളുമായി ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. ധാരണപ്രകാരമുള്ള കരാറില്‍ ഉടന്‍ ഒപ്പ് വെക്കുമെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്ട്രാറ്റജി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് വാഹന ഫാക്ടറികള്‍ രാജ്യത്ത് ആരംഭിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it