Begin typing your search...

ലബനാന്​ സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ

ലബനാന്​ സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇസ്രായേൽ അതിക്രമങ്ങളാൽ പ്രതിസന്ധിയിലായ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ.​ സൽമാൻ രാജാവി​െൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്​. റിലീഫ്) ആണ്​ തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്​ജ്​ ആരംഭിച്ചത്​.

റിയാദിലെ കിങ്​ ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ബെയ്‌റൂട്ട് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു. ഈ സംരംഭം രാജ്യത്തി​െൻറ മഹത്തായ മാനുഷിക മനോഭാവത്തെയും ആവശ്യമുള്ളവരെ സഹായിക്കാനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ റോയൽ കോർട്ട് ഉപദേഷ്​ടാവും കെ.എസ്. റിലീഫ് സൂപ്പർവൈസർ ജനറലുമായ ഡോ. അബ്​ദുല്ല അൽ റബീഅ്​ സ്ഥിരീകരിച്ചു.

ഈ സഹായം രാജ്യത്തി​െൻറ നിലവിലുള്ള മാനുഷിക ശ്രമങ്ങളുടെ ഭാഗമാണെന്നും ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികൾക്കും രാഷ്​ട്രങ്ങൾക്കുമുള്ള പിന്തുണ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ദുഷ്‌കരമായ സമയങ്ങളിൽ ലബനീസ് ജനതയ്‌ക്ക് അചഞ്ചലമായ പിന്തുണ നൽകിയതിന് ഡോ. അൽ റബീഅ്​ സൽമാൻ രാജാവിനോടും കിരീടാവകാശിയോടും നന്ദി രേഖപ്പെടുത്തി.

WEB DESK
Next Story
Share it