Begin typing your search...

വിമാന ടിക്കറ്റിനൊപ്പം സൗജന്യ ട്രാന്‍സിറ്റ് വിസയുമായി സൗദി

വിമാന ടിക്കറ്റിനൊപ്പം സൗജന്യ ട്രാന്‍സിറ്റ് വിസയുമായി സൗദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിമാന ടിക്കറ്റിനൊപ്പം സൗജന്യ ട്രാൻസിറ്റ് വിസ കൂടി അനുവദിക്കുന്ന പുതിയ സംവിധാനത്തിന് സൗദി വിദേശ മന്ത്രാലയം തുടക്കം കുറിച്ചു. മൂന്നു മാസം കാലാവധിയുള്ള ട്രാൻസിറ്റ് വിസയിൽ നാലു ദിവസം വരെ സൗദിയിൽ തങ്ങാൻ സന്ദർശകർക്ക് സാധിക്കും. സൗദിയിലെ ദേശീയ വിമാന കമ്പനികളായ സൗദിയ, ഫ്‌ളൈ നാസ് എന്നീ എയർലൈനുകളിൽ സൗദി വഴി യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇടത്താവളമെന്ന നിലയിൽ സൗദിയിൽ ഇറങ്ങാൻ അവസരം നൽകുന്നതാണ് പുതിയ വിസ സമ്പ്രദായം.

ഇത് തികച്ചും സൗജന്യമാണ് എന്നതാണ് ട്രാൻസിറ്റ് വിസയുടെ സവിശേഷത. വിസ എടുത്ത് മൂന്ന് മാസം വരെ ഇതിന് കാലാവധിയുണ്ടാകും. രാജ്യത്തിലേക്കുള്ള വിദേശ സന്ദർശകരുടെ ഒഴുക്ക് വർധിപ്പിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതായത് വിസ എടുത്ത് മൂന്ന് മാസത്തിനിടയിൽ സൗദിയിലേക്ക് വരാം. ടിക്കറ്റിന് അപേക്ഷ നൽകുമ്പോൾ ഓൺലൈൻ വഴി ട്രാൻസിറ്റ് വിസയ്ക്കുള്ള അപേക്ഷ കൂടി നൽകിയാൽ മതിയാകും. അല്ലാതെ ട്രാൻസിറ്റ് വിസയ്ക്ക് പ്രത്യേക അപേക്ഷ നൽകേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജൻസി വ്യക്തമാക്കി.

Ammu
Next Story
Share it