Begin typing your search...

ജോലിയില്ലാതെ റിക്രൂട്ടിംഗ് അനുവദിക്കില്ല; 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്താന്‍ സൗദി

ജോലിയില്ലാതെ റിക്രൂട്ടിംഗ് അനുവദിക്കില്ല; 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്താന്‍ സൗദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നത് കുറ്റകരമാക്കാൻ സൗദി മാനവ വിഭവശേഷി മന്ത്രാലയം നീക്കമാരംഭിച്ചു. ഇത്തരം കുറ്റങ്ങൾക്ക് പത്ത് ലക്ഷം റിയാൽ പിഴ ചുമത്തും. ഇതിനാവശ്യമായ ചട്ടങ്ങൾ തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. സ്പോണ്സർക്ക് കീഴിൽ ജോലിയില്ലെങ്കിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ഗാർഹിക തൊഴിലുകൾക്കും മറ്റു പ്രൊഫഷണൽ ജോലികൾക്കും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സ്പോണ്സർക്ക് കീഴിൽ ജോലി ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം അവതരിപ്പിച്ച പുതിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. സ്പോണ്സർക്ക് കീഴിൽ ജോലിയില്ലെങ്കിൽ തൊഴിലാളികെ റിക്രൂട്ട് ചെയ്യാൻ പാടില്ല. അങ്ങിനെ ചെയ്യുന്നത് 2 ലക്ഷം മുതൽ 10 ലക്ഷം റിയാൽ വരെ പിഴ ലഭിക്കുന്ന കുറ്റമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

അതേസമയം തൊഴിലുടമകൾ വിദേശികളാണെങ്കിൽ നാട് കടത്തുകയും ചെയ്യും. ലൈസൻസില്ലാതെ തൊഴിൽസേവനങ്ങൾ നൽകുന്നതും കുറ്റകരമാക്കും. ഇത്തരം കുറ്റങ്ങൾക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം റിയാൽ വരെയാണ് പിഴ ചുമത്തുക. നിയമലംഘകർ വിദേശികളാണെങ്കിൽ അവരേയും നാട് കടത്തും. കൂടാതെ ഇത്തരം നിയമലംഘകരെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം റിക്രൂട്ടിംഗ്, തൊഴിൽ സേവനങ്ങൾ നിയമ വിരുദ്ധമാക്കണമെന്നും അത് തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങളിലുണ്ട്.

WEB DESK
Next Story
Share it