Begin typing your search...

ഗാസയിലേക്ക് കൂടുതൽ ഭക്ഷണ വസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് സൗ​ദി അ​റേ​ബ്യ

ഗാസയിലേക്ക് കൂടുതൽ ഭക്ഷണ വസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് സൗ​ദി   അ​റേ​ബ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​സ്രാ​യേ​ലി​​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​ക​ളാ​യ ഗ​ാസ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ച് സൗ​ദി അ​റേ​ബ്യ.കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്‌​ഡ്‌ ആ​ൻ​ഡ് റി​ലീ​ഫ് സെ​ന്‍റ​റി​ന്‍റെ (കെ.​എ​സ്. റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ലാണ് ഗ​ാസ മു​ന​മ്പി​​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള റ​ഫ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ നി​റ​ച്ച ബോ​ക്​​സു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

കെ.​എ​സ്.റി​ലീ​ഫ് സെൻറ​ർ വ​ള​ൻ​റി​യ​ർ​മാ​ർ റ​ഫ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഭ​ക്ഷ​ണവ​സ്​​തു​ക്ക​ൾ വി​ത​ര​ണം ന​ട​ത്തി​യ​പ്പോ​ൾ വ​ട​ക്ക​ൻ ഗ​ാസയി​ൽ​നി​ന്ന് ആ​ട്ടി​യോ​ടി​ക്ക​പെ​ട്ട് തെ​ക്കു​ഭാ​ഗ​ത്ത് റ​ഫ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ ക​ടു​ത്ത ഭ​ക്ഷ്യ​ദാ​രി​ദ്ര്യം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കെ.​എ​സ്. റി​ലീ​ഫ് ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ നൂ​റു ക​ണ​ക്കി​നു ബോ​ക്​​സു​ക​ൾ വി​ത​ര​ണം ചെ​യ്​​ത​ത്. പ​ല​സ്തീ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള സൗ​ദി​യു​ടെ ധ​ന​സ​മാ​ഹ​ര​ണ ക്യാമ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ സ​ഹാ​യ പ​ദ്ധ​തി​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ഗാസ​യി​ലെ ദു​രി​തബാ​ധി​ത​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ആ​ശ്വാ​സം ന​ൽ​കു​ന്ന രീ​തി​യി​ൽ വി​വി​ധ ദു​രി​താ​ശ്വാ​സ സ​ഹാ​യ പ​ദ്ധ​തി​ക​ൾ ഇ​തി​ന​കം സൗ​ദി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. 33 വി​മാ​ന​ങ്ങ​ളി​ലും നാ​ലു​ ക​പ്പ​ലു​ക​ളി​ലു​മാ​യി ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ സൗ​ദി ഇ​തി​ന​കം അ​യ​ച്ചു​ക​ഴി​ഞ്ഞു. ട​ൺ ക​ണ​ക്കി​ന് സ​ഹാ​യ​വ​സ്തു​ക്ക​ളാ​ണ് ഇ​ങ്ങ​നെ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഈ​ജി​പ്തി​ലെ​ത്തി​ച്ച സാ​ധ​ന​ങ്ങ​ൾ ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഗ​ാസ​യി​ലേ​ക്ക്​ എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​സ്രാ​യേ​ലി​​ന്‍റെ അ​തി​രൂ​ക്ഷ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ ഗാ​സ​യി​ലെ ജ​ന​ത​യെ സ​ഹാ​യി​ക്കാ​ൻ കെ.​എ​സ്‌.​റി​ലീ​ഫ് ആ​രം​ഭി​ച്ച ക്യാ​മ്പ​യി​ന് വ​ൻ പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ 1,088, 391 രാ​ജ്യ നി​വാ​സി​ക​ളി​ൽ​നി​ന്ന്​ 595,053,286 റി​യാ​ൽ സം​ഭാ​വ​ന ല​ഭി​ച്ചു. സം​ഭാ​വ​ന​ക​ൾ ഇ​നി​യും ന​ൽ​കാം. ക്യാ​മ്പ​യി​ൻ തു​ട​രു​ക​യാ​ണ്. ‘സാ​ഹിം’ (https://sahem.ksrelief.org) എ​ന്ന പോ​ർ​ട്ട​ലും അ​ൽ​റാ​ജ്ഹി ബാ​ങ്കി​​ലെ SA5580000504608018899998 എ​ന്ന അ​കൗ​ണ്ട് ന​മ്പ​റും വ​ഴി എ​ല്ലാ​വ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ സം​ഭാ​വ​ന അ​യ​ക്കാം.

WEB DESK
Next Story
Share it