Begin typing your search...

സൗദിയിൽ കുട്ടികളെ ലക്ഷ്യം വെക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

സൗദിയിൽ കുട്ടികളെ ലക്ഷ്യം വെക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ കുട്ടികൾക്കിടയിൽ പെരുമാറ്റത്തിലും, ബൗദ്ധികശക്തിയിലും വ്യതിയാനങ്ങൾക്കിടയാക്കുന്ന എല്ലാത്തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും, വിതരണം ചെയ്യുന്നതും, പ്രദർശിപ്പിക്കുന്നതും, കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. അച്ചടിച്ച രീതിയിലുള്ളതും, ഓഡിയോ, വീഡിയോ രീതികളിലുളളതുമായ, കുട്ടികളെ ലക്ഷ്യമിടുന്ന എല്ലാ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾക്കും ഈ നിരോധനം ബാധകമാണ്.

കുട്ടികൾക്കായി തയ്യാറാക്കുന്ന ഉള്ളടക്കങ്ങൾ ഇസ്ലാമിക നിയമങ്ങൾ, പൊതുമര്യാദകൾ, സദാചാരബോധങ്ങൾ എന്നിവ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ മറികടക്കുന്നില്ലെന്ന് ഇവ തയ്യാറാക്കുന്നവർ ഉറപ്പാക്കേണ്ടതാണ്. മേല്പറഞ്ഞ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത രീതിയിലുളള പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, ഇത്തരം പെരുമാറ്റങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതുമായ എല്ലാതരം ഉള്ളടക്കങ്ങളും രാജ്യത്ത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവിധ ചൂഷണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സൗദി അധികൃതർ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

WEB DESK
Next Story
Share it