Begin typing your search...

സൗദിയിൽ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

സൗദിയിൽ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ വർഷം ഈദുൽ ഫിത്ർ വേളയിൽ നാല് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. ഈ നാല് ദിവസത്തെ അവധി 2024 ഏപ്രിൽ 8, തിങ്കളാഴ്ച (റമദാൻ 29) പ്രവർത്തിദിനം അവസാനിക്കുന്നത് മുതൽ ആരംഭിക്കുന്നതാണ്.

അവധിയ്ക്ക് ശേഷം ഈ മേഖലകളിലെ പ്രവർത്തനങ്ങൾ 2024 ഏപ്രിൽ 14 മുതൽ പുനരാരംഭിക്കുന്നതാണ്. സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരം തൊഴിലാളികൾക്ക് ഈദുൽ ഫിത്ർ വേളയിലെ അവധി അനുവദിക്കാൻ രാജ്യത്തെ തൊഴിലുടമകളോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

WEB DESK
Next Story
Share it