Begin typing your search...

ഉംറ തീർഥാടകർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിലും വന്നിറങ്ങാമെന്ന് സൗദി അറേബ്യ

ഉംറ തീർഥാടകർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിലും വന്നിറങ്ങാമെന്ന് സൗദി അറേബ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദി അറേബ്യയിലെത്തുന്ന ഉംറ തീർഥാടകർക്ക് സൗദിയിലേക്കു പ്രവേശിക്കാനും തിരിച്ചുപോകാനും രാജ്യത്തെ ഏതു വിമാനത്താവളവും ഉപയോഗിക്കാമെന്ന് ഹജ്, ഉംറ മന്ത്രാലയം.

അന്താരാഷ്ട്ര വിമാനത്താവളവും ഡൊമസ്റ്റിക് വിമാനത്താവളങ്ങളിലും തീർത്ഥാടകർക്ക് പ്രവേശിക്കാനാകും. രാജ്യത്ത് ഉംറ വിസയിലുള്ള തീർഥാടകർക്ക് പരമാവധി 90 ദിവസമാണ് തങ്ങാനാവുക. 90 ദിവസത്തെ വീസ കാലയളവിൽ സൗദിയിൽ എവിടെയും സന്ദർശിക്കാനും അനുമതിയുണ്ട്. ഓൺലൈൻ വഴി ഉംറ വീസയ്ക്ക് അപേക്ഷിക്കാം.

പുണ്യ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും പുറമെ സൗദിയിലെ മറ്റ് നഗരങ്ങൾക്കുമിടയിലും ഉംറ തീർത്ഥാടകർക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും മന്ത്രാലയം അറിയിച്ചു. തീർഥാടകർക്ക് പദ്ധതി ആസൂത്രണം ചെയ്യാനും വിസയ്ക്ക് അപേക്ഷിക്കാനും ഉംറ സേവനങ്ങൾക്കായി അംഗീകരിച്ച ഇലക്ട്രോണിക് പ്‌ളാറ്റ്‌ഫോമുകൾ ഉപയോഗിക്കാമെന്നും മന്ത്രാലയം വിശദീകരിച്ചു.

തീർത്ഥാടകന് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്നും രോഗബാധിതനായ വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നും ഉറപ്പാക്കാൻ ഉംറ സന്ദർശനത്തിന് എത്തുന്നവർ നിശ്ചിത ആപ്പിൽ വിവരം രേഖപ്പെടുത്തണം.

Elizabeth
Next Story
Share it