Begin typing your search...
സാംസങ് പേ സൗദിയിൽ പ്രവർത്തനമാരംഭിക്കുന്നു; ഈ വർഷാവസാനത്തോടെ ലഭ്യമാകും
സൗദിയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് ആഗോള ടെക് ഭീമനായ സാംസങ്ങും എത്തുന്നു. ഈ വർഷം അവസാനത്തോടെ സാംസങ്ങ് പേ സൗദിയിൽ ലഭ്യമാകുമെന്ന് കമ്പനി അതികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച കരാറിൽ കമ്പനിയും സൗദി ദേശീയ ബാങ്കായ സാമയും ഒപ്പ് വെച്ചു.
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സൗകര്യങ്ങൾ ലഭ്യാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ അനുമതി. റിയാദിൽ നടന്നു വരുന്ന ഫിൻടെക് കോൺഫറൻസിലാണ് പ്രഖ്യാപനം നടത്തിയത്. ആപ്പിള് പേക്ക് സമാനമായ രീതിയിൽ സാംസങ് വാലറ്റ് ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ പേയ്മെന്റ് കാർഡുകൾ സംരക്ഷിക്കുകയും പണമിടപാടുകൾ നടത്തുകയും ചെയ്യാനുള്ള സൗകര്യമാണ് ഇത് വഴി ലഭിക്കുക.
Next Story