Begin typing your search...

റിയാദ് മെട്രോ ട്രെയിനുകൾ ഇന്ന് മുതൽ ; സൗ​ദി അ​റേ​ബ്യയ്ക്ക് പുതുചരിത്രം

റിയാദ് മെട്രോ ട്രെയിനുകൾ ഇന്ന് മുതൽ ; സൗ​ദി അ​റേ​ബ്യയ്ക്ക് പുതുചരിത്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന ന​ഗ​രി​ക്ക്​ പു​തു​ച​രി​ത്രം സ​മ്മാ​നി​ച്ച്​ റി​യാ​ദ്​ മെ​ട്രോ ട്രെ​യി​നു​ക​ൾ ബുധനാഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. ന​ഗ​ര​ഹൃ​ദ​യ​മാ​യ ബ​ത്ഹ, മെ​ട്രോ​പൊ​ളി​റ്റ​ൻ കേ​ന്ദ്ര​മാ​യ ഒ​ല​യ, തെ​ക്ക്​ ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ മ​നോ​ഹ​ര താ​ഴ്വ​ര അ​ൽ ഹൈ​ർ എ​ന്നി​വ​യെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ബ്ലൂ ​ലൈ​ൻ, കി​ങ്​ അ​ബ്​​ദു​ല്ല റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള റെ​ഡ് ലൈ​ൻ, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബി​ൻ ഔ​ഫ്, ശൈ​ഖ് ഹ​സ​ൻ ബി​ൻ ഹു​സൈ​ൻ എ​ന്നീ ന​ഗ​ര​വീ​ഥി​​ക​ളോ​ട്​ ചേ​ർ​ന്നു​ള്ള വ​യ​ല​റ്റ് ലൈ​ൻ എ​ന്നി​വ​യി​ൽ കൂ​ടി​യാ​ണ്​ ബുധനാഴ്ച മു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​ക. അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്ന്​ ലൈ​നു​ക​ളി​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കും.

ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന റി​യാ​ദ് ന​ഗ​ര​വാ​സി​ക​ൾ​ക്കും പു​റം​നാ​ടു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​വും ആ​ശ്ര​യ​വു​മാ​യി മാ​റും മെ​ട്രോ. അ​വ​ശേ​ഷി​ക്കു​ന്ന യെ​ല്ലോ, ഓ​റ​ഞ്ച്, ഗ്രീ​ൻ ലൈ​നു​ക​ളി​ൽ കൂ​ടി ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മെ​ട്രോ റെ​യി​ൽ സം​വി​ധാ​ന​മു​ള്ള ന​ഗ​ര​മാ​യി റി​യാ​ദ് മാ​റും. ലോ​ക​ത്ത്​ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​രം ഡ്രൈ​വ​റി​ല്ലാ ട്രെ​യി​നു​ക​ളോ​ടു​ന്ന മെ​ട്രോ എ​ന്ന സ​വി​ശേ​ഷ​ത​യു​ടെ ട്രാ​ക്കി​ൽ കൂ​ടി​യാ​ണ്​ പു​തു​ച​രി​ത്ര​മെ​ഴു​തി റി​യാ​ദ്​ മെ​ട്രോ ഓ​ടാ​ൻ തു​ട​ങ്ങു​ന്ന​ത്.

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​​ന്റെ മു​ഖഛാ​യ മാ​റ്റു​ന്ന കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൻ കീ​ഴി​ൽ റി​യാ​ദ്​ സി​റ്റി റോ​യ​ൽ ക​മീ​ഷ​നാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ താ​ങ്ങാ​നാ​വു​ന്ന ടി​ക്ക​റ്റ്​ നി​ര​ക്കാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടു​​ത​ന്നെ ന​ഗ​ര​ത്തി​ലെ ജ​ന​കീ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധ​ന​മാ​കും റി​യാ​ദ് മെ​ട്രോ. ര​ണ്ട് മ​ണി​ക്കൂ​ർ യാ​ത്ര​ക്ക് നാ​ല് സൗ​ദി റി​യാ​ലും മൂ​ന്ന് ദി​വ​സ​ത്തെ ഒ​ന്നി​ച്ചു​ള്ള ടി​ക്ക​റ്റി​ന് 20 റി​യാ​ലും ഏ​ഴ് ദി​വ​സ​ത്തെ ടി​ക്ക​റ്റി​ന് 40 റി​യാ​ലും ഒ​രു മാ​സ​ത്തെ മു​ഴു​നീ​ള യാ​ത്ര​ക്ക് 140 റി​യ​ലു​മാ​ണ് നി​ര​ക്ക്. ആ​റ് വ​യ​സ്സിന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​ത്ര പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. ‘റി​യാ​ദ് ബ​സ്’ എ​ന്ന ആ​പ്, ‘ദ​ർ​ബ് കാ​ർ​ഡ്’, ബാ​ങ്കു​ക​ളു​ടെ എ.​ടി.​എം കാ​ർ​ഡു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്​ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം. ഇ​തേ ടി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ റി​യാ​ദ്​ ബ​സു​ക​ളി​ലും യാ​ത്ര ചെ​യ്യാം.

റി​യാ​ദി​ലെ മ​ദീ​ന മു​ന​വ്വ​റ റോ​ഡി​നും സ​ഊ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ അ​വ്വ​ൽ റോ​ഡി​നും സ​മാ​ന്ത​ര​മാ​യ ഓ​റ​ഞ്ച് ലൈ​ൻ, റി​യാ​ദ് കി​ങ് ഖാ​ലി​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പ്പോ​ർ​ട്ടി​ൽ​നി​ന്നു​ള്ള യെ​ല്ലോ ലൈ​ൻ, കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് റോ​ഡി​ന് സ​മാ​ന്ത​ര​മാ​യ ഗ്രീ​ൻ ലൈ​ൻ എ​ന്നി​വ​യി​ലൂ​ടെ ബാ​ക്കി ട്രെ​യി​നു​ക​ൾ കൂ​ടി ഓ​ട്ടം ആ​രം​ഭി​ക്കു​ന്ന​തോ​ടെ റി​യാ​ദ് മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി പൂ​ർ​ണ​മാ​വും.

WEB DESK
Next Story
Share it