Begin typing your search...

റിയാദ് എയർ 2025 പകുതിയോടെ പ്രവർത്തനമാരംഭിക്കും

റിയാദ് എയർ 2025 പകുതിയോടെ പ്രവർത്തനമാരംഭിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമയാന സേവനങ്ങൾ അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്ന് റിയാദ് എയർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിയാദ് എയർ സി ഇ ഓ പീറ്റർ ബെലിയൂവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിങ്കപ്പൂർ എയർഷോയ്ക്കിടെ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റിയാദ് എയർ എന്ന പേരിൽ ഒരു പുതിയ വിമാനക്കമ്പനി ആരംഭിച്ചതായി സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ അറിയിച്ചിരുന്നു. റിയാദ് എയറിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനാണ്. റിയാദ് ആസ്ഥാനമാക്കിയായിരിക്കും റിയാദ് എയർ പ്രവർത്തിക്കുന്നത്. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളമായിരിക്കും ഈ എയർലൈൻ പ്രധാന ഹബ്ബായി ഉപയോഗിക്കുന്നത്.

2030-ഓടെ 100-ൽ പരം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നതിനാണ് റിയാദ് എയർ പദ്ധതിയിടുന്നത്. സൗദി അറേബ്യയുടെ എണ്ണ-ഇതര ആഭ്യന്തര ഉത്പാദന വളർച്ചയിൽ ഏതാണ്ട് 20 ബില്യൺ സംഭാവന ചെയ്യുന്നതിനും, നേരിട്ടും, അല്ലാതെയും ഏതാണ്ട് രണ്ട് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും റിയാദ് എയർ ലക്ഷ്യമിടുന്നു.


WEB DESK
Next Story
Share it