Begin typing your search...

കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യത; മുന്നറിയിപ്പുമായി സൗദി

കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യത; മുന്നറിയിപ്പുമായി സൗദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിലെ മിക്ക പ്രദേശങ്ങളിലും ഈ ആഴ്ച കാലാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കൾ മുതൽ വെള്ളി വരെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ ചെറിയ മഴ പെയ്യാനും ചിലയിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്ററിലേറെ വേഗത്തിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുളളതായും മുന്നറിയിപ്പുണ്ട്.

തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹായിൽ, അൽ ഖസിം, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് ചെറിയ മഴക്ക് സാധ്യതയുളളത്. റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തികൾ, ഹാഇൽ, അൽ ഖസിം, എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിന്് സാധ്യതയുളളത്. മണിക്കൂറിൽ 55 കിലോമീറ്ററിലേറെ വേഗത്തിൽ ആയിരിക്കും കാറ്റ് അടിക്കുക. പൊടിയോടുകൂടിയ കാറ്റ് ആയിരിക്കും.

കൂടാതെ കാലാവസ്ഥയുടെ പ്രവചനം അനുസരിച്ച് തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, മദീന മേഖലയുടെ വടക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടായിരിക്കും. ഇവിടെ തണുപ്പ് പൂജ്യത്തിനും നാല് ഡിഗ്രി സെൽഷ്യസിനും താഴെ ആയിരിക്കും. താപനില കുറഞ്ഞതിനാൽ തണുപ്പ് വരും ദിവങ്ങളിൽ ഈ പ്രദേശത്ത് ശക്തമായി തുടരും. തിങ്കൾ മുതൽ വെള്ളി വരെ അൽ ഖസിം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്ക് എന്നിവിടങ്ങളിൽ താപനില 4-9 ഡിഗ്രി സെൽഷ്യസായി കുറയും എന്നാണ് അധികൃതർ പറയുന്നത്.

Ammu
Next Story
Share it