സൗദി അറേബ്യ: സെപ്റ്റംബർ 13 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു
സൗദിയുടെ ഏതാനം മേഖലകളിൽ 2023 സെപ്റ്റംബർ 13, ബുധനാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. ഇന്ന് മുതൽ ബുധനാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മക്കയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും, പൊടിക്കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.
من #السبت إلى #الأربعاء 9 - 2023/9/13م، استمرار فرص هطول #الأمطار على بعض المناطق.@emartasir @jazangov @SaudiDCD @SA_HWY_SECURITY #نحيطكم_بأجوائكم pic.twitter.com/1kJk9gE0dO
— المركز الوطني للأرصاد (NCM) (@NCMKSA) September 7, 2023
തായിഫ്, അസീർ, ജസാൻ, അൽ ബാഹ മുതലായ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മദീന, നജ്റാൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്വരകൾ മുതലായ പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സിവിൽ ഡിഫെൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.