സൗദിയിൽ നവംബർ 16 വരെ മഴയ്ക്ക് സാധ്യത
രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 നവംബർ 16, വ്യാഴാഴ്‌ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2023 നവംബർ 13 മുതൽ നവംബർ 16 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
من #الاثنين إلى #الخميس القادم، أمطار متوسطة إلى غزيرة على منطقة #مكة_المكرمة، تشتدّ غزارتها على أجزاء من المنطقة مساء #الثلاثاء ويوم #الأربعاء، بمشيئة الله..
— المركز الوطني للأرصاد (NCM) (@NCMKSA) November 11, 2023
وللتفاصيل ⬇️ https://t.co/oTkO2qrmx5@SaudiDCD #نحيطكم_بأجوائكم pic.twitter.com/AbIgPTu2h3
ജസാൻ, അസീർ, അൽ ബാഹ, മക്ക തുടങ്ങിയ മേഖലകളിൽ തിങ്കളാഴ്ച്ച മുതൽ മഴ ലഭിക്കുമെന്നും ചൊവ്വാഴ്ച്ച മുതൽ മഴ ശക്തി പ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റിയാദിലും, കിഴക്കന്‍ മേഖലകളിലും ചൊവ്വ മുതൽ വ്യാഴം വരെ മഴ ശക്തമാകാൻ സാധ്യതയുണ്ട്.