Begin typing your search...

സൗദിയിൽ കിണറുകളും ജലസ്രോതസുകളും നിരീക്ഷിക്കാൻ പദ്ധതി

സൗദിയിൽ കിണറുകളും ജലസ്രോതസുകളും നിരീക്ഷിക്കാൻ പദ്ധതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ കിണറുകളും ജലസ്രോതസുകളും നീരീക്ഷിക്കുന്നതിന് പുതിയ സംവിധാനം വരുന്നു. ഇലക്ട്രോണിക് ഡിവൈസുകൾ സ്ഥാപിച്ച് ഇവ നിരീക്ഷിക്കുന്നതിനാണ് പുതിയ പദ്ധതി. പരിസ്ഥിതി മന്ത്രാലയം ഇതിനായി സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തി.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ കിണറുകൾ ജലസ്രോതസുകൾ എന്നിവ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. ഇലക്ട്രോണിക് ഡിവൈസുകൾ മുഖേന ഓട്ടോമാറ്റഡ് ആയി ഡാറ്റകൾ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും. മന്ത്രാലയം ഇതിനായി സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തി. കമ്പനി സ്ഥാപിക്കുന്ന റെഗുലേറ്ററി ആന്റ് മോണിറ്ററിങ് യൂണിറ്റ് വഴിയാണ് ഇത് സാധ്യമാക്കുക.

ഇവയെ മന്ത്രാലയത്തിന്റെ ഹാഫിസ് പ്ലാറ്റഫോമുമായും ബന്ധിപ്പിക്കും. ഇതോടെ രാജ്യത്ത് കിണറുകളും ഉപരതല ജല സ്രോതസുകളും നിർമ്മിക്കുന്നത് കർശനമായി നിരീക്ഷിക്കും. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നിർമ്മിക്കുന്നവക്കെതിരെ നടപടി ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

WEB DESK
Next Story
Share it