Begin typing your search...

അടുത്ത വർഷത്തെ ഹജ്ജ് ഒരുക്കം ; പ്രാഥമിക തയ്യാറെടുപ്പ് ചർച്ച ചെയ്യാൻ സൗ​ദി ഹജ്ജ് കമ്മിറ്റി യോഗം ചേർന്നു

അടുത്ത വർഷത്തെ ഹജ്ജ് ഒരുക്കം ; പ്രാഥമിക തയ്യാറെടുപ്പ് ചർച്ച ചെയ്യാൻ സൗ​ദി ഹജ്ജ് കമ്മിറ്റി യോഗം ചേർന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്റെ ​പ്രാ​ഥ​മി​ക ത​യാ​റെ​ടു​പ്പ്​ ച​ർ​ച്ച ചെ​യ്യാ​നാ​യി സൗ​ദി ഹ​ജ്ജ് ക​മ്മി​റ്റി (സി.​എ​ച്ച്.​സി) ക​ഴി​ഞ്ഞ ദി​വ​സം മ​ക്ക​യി​ൽ യോ​ഗം ചേ​ർ​ന്നു. മ​ക്ക ഡെ​പ്യൂ​ട്ടി അ​മീ​റും സി.​എ​ച്ച്.​സി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ഷാ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വേ​ള​യി​ൽ കൈ​വ​രി​ച്ച ന​ല്ല ഫ​ല​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ് ഓ​പ​റേ​ഷ​ൻ സി​സ്​​റ്റം അ​ടു​ത്ത ഹ​ജ്ജ് സീ​സ​ണി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ് വേ​ള​യി​ൽ പു​ണ്യ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വി​ക​സ​ന​വും തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​ർ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ളും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. ക​ര, ക​ട​ൽ, വ്യോ​മ മാ​ർ​ഗ​ങ്ങ​ൾ വ​ഴി​യു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യും പു​രോ​ഗ​തി വേ​ണ്ടു​ന്ന മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു. 2024ലെ ​ഹ​ജ്ജ് വേ​ള​യി​ൽ സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യ​ത്തി​​ലേ​യും കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് മ​ക്ക അ​മീ​ർ ഖാ​ലി​ദ് ബി​ൻ ഫൈ​സ​ലി​​ന്റെ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ഷാ​ൽ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ലേ​ക്കു​ള്ള പ്രാ​ഥ​മി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഹ​ജ്ജ് ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​​ന്റെ നേ​ട്ട​ങ്ങ​ൾ മ​ന്ത്രി എ​ടു​ത്തു​പ​റ​യു​ക​യും ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ വ​ൻ വി​ജ​യ​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ടു​ത്ത ഹ​ജ്ജ് സീ​സ​ണി​ൽ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

WEB DESK
Next Story
Share it