Begin typing your search...
ഹൃദ്രോഗികൾ ഉംറയ്ക്കു മുൻപു ഡോക്ടറുടെ ഉപദേശം തേടണം; മന്ത്രാലയം
ഹൃദ്രോഗികൾ ഉംറയ്ക്കു വരുന്നതിനു മുൻപു ഡോക്ടറുടെ ഉപദേശം തേടണമെന്നു ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സമീപകാലത്തു ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, ഹൃദയ വാൽവിനു സങ്കോചമുള്ളവർ, രോഗത്തിന്റെ 2, 3 ഘട്ടത്തിലുള്ളവർ, നടക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുന്നവർ, ക്രമാതീതമായ രക്തസമ്മർദമുള്ളവർ, ശ്വാസതടസ്സം, കാലുകളിലെ നീർക്കെട്ട് എന്നീ 7 ഘട്ടങ്ങളിലുള്ളവർ തീർഥാടനത്തിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടണമെന്ന് മന്ത്രാലയം വിശദീകരിച്ചു.
Next Story