Begin typing your search...

സൗദിയിൽ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇനി സ്വദേശികൾക്ക് മാത്രം

സൗദിയിൽ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇനി സ്വദേശികൾക്ക് മാത്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേൽനോട്ടവും സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും ചട്ടം ബാധകമാകും. ഇത് സംബന്ധിച്ച നിയമ ഭേദഗതികൾക്ക് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി.

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ പ്രകാരമാണ് ഉടമസ്ഥാവകാശവും മേൽനോട്ട ചുമതലയും സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം. മെഡിക്കൽ കോംപ്ലക്‌സുകൾ, ലബോറട്ടറികൾ, റേഡിയോളജി സെന്ററുകൾ, ശസ്ത്രക്രിയാ കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കെല്ലാം പുതിയ ചട്ടം ബാധമകായിരിക്കും. എന്നാൽ അന്താരാഷ്ട്ര ആരോഗ്യ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും അവയുടെ ശാഖകൾക്കും ഇതിൽ ഇളവുണ്ട്. കൂടാതെ നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, വിദേശ നിക്ഷേപ കമ്പനികൾക്കും പുതിയ ചട്ടങ്ങൾ ബാധകമാകില്ല.

വിവിധ കാറ്റഗറികളിൽപെട്ട സ്ഥാപനങ്ങൾക്ക് പ്രത്യേകമാണ് നിബന്ധനകൾ. പുതിയ മാറ്റമനുസരിച്ച് സ്ഥാപന ഉടമസ്ഥാവകാശമുള്ള സ്വദേശി അതത് മേഖലയിൽ വൈദഗ്ധ്യമുള്ള ഡോക്ടറോ പ്രൊഫഷണലോ ആയിരിക്കണം. കൂടാതെ അതേ സ്ഥാപനത്തിൽ മുഴുസമയം മേൽനോട്ടം വഹിക്കുന്ന ആളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഈ ചട്ടങ്ങളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റാൻ സാധിക്കാതെ വന്നാൽ വ്യവസ്ഥകൾക്കനുസൃതമായി ഒരു വിദേശിയെ സൂപ്പർവൈസറായി നിയമിക്കാൻ അനുവാദമുണ്ടായിരിക്കും.

Elizabeth
Next Story
Share it