Begin typing your search...

ജിസിസിയിലെ താമസക്കാർക്ക് സൗദി സന്ദർശിക്കാൻ ഓൺലൈൻ വീസ

ജിസിസിയിലെ താമസക്കാർക്ക് സൗദി സന്ദർശിക്കാൻ ഓൺലൈൻ വീസ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജിസിസിയിലെ താമസക്കാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഓൺലൈൻ വീസ. സൗദി ടൂറിസം മന്ത്രാലയമാണ് ഓൺലൈൻ പോർട്ടൽ വഴി ഇ - വീസയ്ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചത്. ജിസിസിയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് എളുപ്പത്തിൽ സൗദി സന്ദർശന വീസ നേടുന്നതിനും സൗദിയിലേക്കു പ്രവേശിക്കുന്നതിനും സഹായകമാകും.

ഗൾഫ് രാജ്യങ്ങളിൽ താമസ വീസയുള്ള പ്രവാസികൾക്ക് സൗദിയിലേയ്ക്ക് ടൂറിസ്റ്റ് വീസ ലഭിക്കണമെങ്കിൽ അവരുടെ താമസ പെർമിറ്റിൽ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും കാലാവധി വേണം. ഓൺലൈൻ സൈറ്റിൽ വ്യക്തമാക്കിയ പ്രഫഷനുകൾ ഉള്ളവർക്ക് മാത്രമാണ് വീസ ലഭിക്കുക. ഏറ്റവും അടുത്ത ബന്ധുക്കളെയും വീട്ടുവേലക്കാരെയും കൂടെ കൊണ്ടുവരാം.

അമേരിക്ക, യുകെ വീസയുള്ളവർക്കും സൗദിയിലേക്കു ടൂറിസം വീസ ലഭിക്കും. കൂടുതൽ ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകർഷിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ടൂറിസം നിയമഭേദഗതി പ്രകാരമാണ് പുതിയ നടപടികളെന്നു മന്ത്രാലയം വ്യക്തമാക്കി.

Elizabeth
Next Story
Share it