Begin typing your search...

ശസ്ത്രക്രിയയിലൂടെ വേർപ്പെട്ട നൈജീരിയൻ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരം

ശസ്ത്രക്രിയയിലൂടെ വേർപ്പെട്ട നൈജീരിയൻ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റി​യാ​ദി​ൽ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ വേ​ർ​പെ​ടുത്തിയ നൈ​ജീ​രി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ ഹ​സ്​​ന​​യു​ടെ​യും ഹ​സീ​ന​യു​ടെ​യും ആ​രോ​ഗ്യ​നി​ല ഭ​ദ്ര​മാ​ണെ​ന്ന്​ ശ​സ്​​ത്ര​ക്രി​യ സം​ഘം ത​ല​വ​ൻ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. ശ​സ്​​ത്ര​ക്രി​യ​ക്ക്​ ശേ​ഷം 48 മ​ണി​ക്കൂ​ർ ക​​ഴി​ഞ്ഞു. ര​ണ്ട് ​കു​ട്ടി​ക​ളും ഇ​പ്പോ​ഴും തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ അ​ന​സ്തേ​ഷ്യ​യി​ലാ​ണ്. അ​വ​ർ​ക്ക് പോ​ഷ​കാ​ഹാ​ര​വും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ന​ൽ​കു​ന്നു​ണ്ട്. എ​ല്ലാ മെ​ഡി​ക്ക​ൽ സൂ​ച​ക​ങ്ങ​ളും ആ​ശ്വാ​സ​ക​ര​മാ​ണ്. ദൈ​വ​ത്തി​ന് സ്തു​തി. പീ​ഡി​യാ​ട്രി​ക് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ചി​കി​ത്സി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഡോ. ​അ​ബ്​​ദു​ല്ല റ​ബീ​അ പ​റ​ഞ്ഞു.

ഏ​ക​ദേ​ശം 10 ദി​വ​സം മു​ത​ൽ ര​ണ്ടാ​ഴ്ച വ​രെ ക​ർ​ശ​ന​മാ​യ മേ​ൽ​നോ​ട്ടം ആ​വ​ശ്യ​മാ​ണ്. തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് പീ​ഡി​യാ​ട്രി​ക് വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തു​മെ​ന്നും ഡോ. ​റ​ബീ​അ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്​​ച​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കി​ങ്​ അ​ബ്​​ദു​ല്ല സ്പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ ഒ​മ്പ​ത്​ ഘ​ട്ട​ങ്ങ​ളി​ലാ​യി 16.5 മ​ണി​ക്കൂ​ർ നീ​ണ്ട ​ശ​സ്​​ക്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ്​​ ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തി​യ​ത്​. ശ​സ്​​ത്ര​ക്രി​യ വ​ള​രെ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു. സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ദി പ​ദ്ധ​തി​ക്ക്​​ കീ​ഴി​ലെ 60മ​ത്തെ ശ​സ്​​ത്ര​ക്രി​യ​യാ​ണി​ത്. 1990 മു​ത​ൽ 25 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 135 ഇ​ര​ട്ട​ക​ളെ​യാ​ണ്​ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കി​യ​ത്.

WEB DESK
Next Story
Share it