Begin typing your search...

ദേശീയ ദിനാഘോഷം: സൗദിയിൽ ജീവിത ചെലവ് വർധിച്ചതായി റിപ്പോർട്ട്

ദേശീയ ദിനാഘോഷം: സൗദിയിൽ ജീവിത ചെലവ് വർധിച്ചതായി റിപ്പോർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ജീവിത ഉപഭോഗം വർധിച്ചതായി റിപ്പോർട്ട്. ദേശീയ ബാങ്കായ സാമയാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. രാജ്യത്തിന്റെ ദേശീയ ദിനാഘോഷം പ്രമാണിച്ച് മൊത്തം ചെലവഴിക്കലിൽ പന്ത്രണ്ട് ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു.

സെപ്ംതബർ 22 മുതൽ 28 വരെയുള്ള കാലയളവിലെ കണക്കുകളിലാണ് വർധനവ്. 1330 കോടി റിയാലിന്റെ ചെലവാണ് ഒരാഴ്ച കൊണ്ട് രേഖപ്പെടുത്തിയത്. പോയിന്റ് ഓഫ് സെയിൽ വഴിയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഭക്ഷണ പാനിയങ്ങൾക്കായാണ് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 210 കോടി റിയാൽ.

റസ്റ്റോറന്റുകൾ, കഫേകൾ എന്നിവക്കായി 190 കോടിയും വിവിധ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി 160 കോടി റിയാലും ചിലവഴിച്ചു. നഗരങ്ങളുടെ പട്ടികയിൽ തലസ്ഥാന നഗരമായ റിയാദാണ് മുന്നിൽ 440 കോടി റിയാൽ. 180 കോടിയുമായ ജിദ്ദയും, 65 കോടിയുമായി ദമ്മാമും, 55 കോടിയുമായി മദീനയും പട്ടികയിൽ ഇടം നേടി.

WEB DESK
Next Story
Share it