Begin typing your search...

അറബ് ലോകത്തെ ഏറ്റവും സ്വാധീനമുളള വ്യക്തി; ഒന്നാമതെത്തി മുഹമ്മദ് ബിൻ സൽമാൻ

അറബ് ലോകത്തെ ഏറ്റവും സ്വാധീനമുളള വ്യക്തി; ഒന്നാമതെത്തി മുഹമ്മദ് ബിൻ സൽമാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അറബ് ലോകത്തെ ഏറ്റവും സ്വാധീനമുളള വ്യക്തികളിൽ ഒന്നാമതെത്തി സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. മൂന്നാം പ്രാവശ്യമാണ് സൗദി കിരീടാവകാശി ഒന്നാമതെത്തുന്നത്. 'ആർ ടി അറബിക്' ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സൗദി കിരീടാവകാശി അറബ് ലോകത്ത് ഏറ്റവും സ്വധീനമുള്ള വ്യക്തിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

'2023 ലെ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുളള വ്യക്തിത്വം' എന്ന അഭിപ്രായ വോട്ടെടുപ്പിൽ 5,30,399 പേരിൽ 69.3 ശതമാനം (3,66,403 വോട്ടുകൾ) മുഹമ്മദ് ബിൻ സൽമാന് ലഭിച്ചു. 2023 ഡിസംബർ 15ന് ആണ് വോട്ടെടുപ്പ് ആരംഭിച്ചു. ജനുവരി ഏഴ് വരെ വോട്ടെടുപ്പ് നടന്നു.

റിയാദ് ആ​ഗോള വിനോദ കേന്ദ്രമായി മാറാൻ പോകുകയാണ്. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സമ്പന്നമാക്കുമെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്നും മുഹമ്മദ് ബിൻ സൽമാൻ അഭിപ്രായ വോട്ടെടുപ്പിന് പിന്നാലെ പറഞ്ഞു. ഖിദ്ദിയ എന്ന പദ്ധതിയിലൂടെയാണ് റിയാദിലെ വികസനങ്ങൾ നടപ്പിലാക്കുക. ആഗോളതലത്തിൽ ഏറ്റവും പുരോഗമിച്ച പത്ത് നഗരങ്ങളിൽ ഒന്നായി റിയാദിനെ മാറ്റാനുള്ള ശ്രമവും കൂടിയാണിത്. വിനോദം, കായികം, സാംസ്കാരിക മേഖലകളിൽ യുവതലമുറക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. 'വിഷൻ 2030' എന്ന ആശയമാണ് ഈ പദ്ധതിയുടെ അടിസ്ഥാന ശില. എണ്ണ വരുമാനത്തിലും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലും ഊന്നൽ നൽകുന്ന ഒരു സുസ്ഥിര വികസന മാതൃക രൂപകൽപന ചെയ്യുമെന്ന് മുഹമ്മദ് ബിൻ സൽമാൻ കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it