Begin typing your search...

ഡിജിറ്റൽ ഒപ്പുകളുടെ ദുരുപയോഗം: കടുത്ത ശിക്ഷ നൽകുമെന്ന് സൗദി

ഡിജിറ്റൽ ഒപ്പുകളുടെ ദുരുപയോഗം: കടുത്ത ശിക്ഷ നൽകുമെന്ന് സൗദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ സർക്കാർ സ്വകാര്യ മേഖലയിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ഒപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. 5 വർഷം വരെ ജയിലും 50 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. ഇലക്ട്രോണിക് സിഗ്നേച്ചറും രേഖകളുംദുരുപയോഗം ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്റേതാണ് മുന്നറിയിപ്പ്

ഇലക്ട്രോണിക് സിഗ്നേച്ചർ, സർട്ടിഫിക്കറ്റുകൾ തുടങ്ങി ഡിജിറ്റൽ രേഖകൾ വ്യാജമായി നിർമ്മിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് ്പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം രേഖകൾ വ്യാജമാണെന്ന് അറിഞ്ഞ് കൊണ്ട് ഉപയോഗിക്കുന്നതും സമാനമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. 5 വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് ഇത്തരം നിയമലംഘനങ്ങൾക്കുള്ള ശിക്ഷ.

കൂടാതെ വ്യാജരേഖകൾ തയ്യാറാക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കംപ്യൂട്ടറുകളും പ്രോഗ്രാമുകളും കണ്ടുകെട്ടുകയും പ്രതികളുടെ ചിലവലിൽ കുറ്റകൃത്യം പരസ്യപ്പെടുത്തുകയും ചെയ്യും. വ്യാജ ഇലക്ട്രോണിക് രേഖകളുമായി ബന്ധപ്പെ എല്ലാ നിയമലംഘനങ്ങളും അറസ്റ്റ് ആവശ്യമായി വരുന്ന വലിയ കുറ്റകൃത്യമാണ്.

ഇലക്ട്രോണിക് ഇടപാടുകളിലെ കുറ്റകൃത്യം തടയാൻ ശക്തമായ നിയമവ്യവസ്ഥകളാണ് രാജ്യത്തുള്ളതെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിൻ്റെ ഭാഗമായി വിവിധ സർക്കാർ സേവനങ്ങളും മറ്റും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറുന്ന സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ്റെ മുന്നറിയിപ്പ്.

Elizabeth
Next Story
Share it