Begin typing your search...

സൗദിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്

സൗദിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്. എൺപതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കുക. ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങി മൂന്ന് മേഖലകളിലാകും പ്രവർത്തനം. മൂന്നു മേഖലകളിലായി 24 ബില്യൺ ഡോളറാണ് മൈക്രോസോഫ്റ്റ് സൗദിയിൽ ഇറക്കുക.

ഇൻഫോർമേഷൻ ടെക്‌നോളജി മേഖലയിൽ മാത്രം 21000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതടക്കം 80,000ത്തിലധികം അവസരങ്ങലാണ് ഇതുവഴി സൃഷ്ടിക്കുക. നിക്ഷേപത്തിനായി സൗദി ഭരണകൂടവുമായി ഉടൻ ധാരണാ പത്രത്തിലും പിന്നാലെ കരാറിലുമെത്തും. മനുഷ്യ മൂലധനത്തിലും വികസനത്തിലുമാണ് കൂടുതൽ നിക്ഷേപം നടത്തുന്നത്.

ഐടി കമ്മ്യൂണിക്കേഷൻ മന്ത്രാലയവുമായി സഹകരിച്ച് സർവ്വകലാശാലകളിലും പൊതു വിദ്യാഭ്യാസ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലും പരിശീലനമുണ്ടാകും. റിയാദിലെ ദിരിയയിൽ നടന്ന സെമിനാറിലാണ് മൈക്രോസോഫ്റ്റ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. കഴിഞ്ഞവർഷം ഈ മേഖലയിൽ അറുപതിനായിരത്തിലധികം സ്ത്രീപുരുഷ അധ്യാപകർക്ക് പരിശീലനം കമ്പനി നൽകിയിട്ടുണ്ട്. മൈക്രോസോഫ്റ്റിനൊപ്പം വിവിധ ഐടി കമ്പനികൾ നേരത്തെ തന്നെ സൗദിയിലെത്തിയിട്ടുണ്ട്.

WEB DESK
Next Story
Share it