Begin typing your search...

മക്ക-ജിദ്ദ എക്സ്പ്രസ് ഹൈവേയിലെ ശുമൈസി ചെക് പോയിന്റ് സന്ദർശിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ

മക്ക-ജിദ്ദ എക്സ്പ്രസ് ഹൈവേയിലെ ശുമൈസി ചെക് പോയിന്റ് സന്ദർശിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​ക്ക-​ജി​ദ്ദ എ​ക്​​സ്​​പ്ര​സ്​ റോ​ഡി​ലെ ശു​മൈ​സി ചെ​ക്ക്​ പോ​യന്റ് മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സൗ​ദ് ബി​ൻ മി​ശ്​​അ​ൽ സ​ന്ദ​ർ​ശി​ച്ചു. മേ​ഖ​ല റോ​ഡ് സു​ര​ക്ഷാ​സേ​ന​യു​ടെ ക​മാ​ൻ​ഡ​ർ കേ​ണ​ൽ ബ​ന്ദ​ർ അ​ൽ ഉ​തൈ​ബി ചെ​ക്ക്​ പോ​യി​ൻ​റി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ​വ​ർ​ണ​ർ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. 1,70,000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പോ​യ​ൻ​റി​ൽ അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 16 പാ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.

സ്ഥ​ല​ത്ത്​ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണ​വും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ കേ​ട്ടു. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഘ​ടി​പ്പി​ച്ച സു​ര​ക്ഷാ​വാ​ഹ​ന​വും ക​ണ്ടു. റി​പ്പോ​ർ​ട്ടി​ങ്​ ആ​ൻ​ഡ് മോ​ണി​റ്റ​റി​ങ്​ യൂ​നി​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യും റി​പ്പോ​ർ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും പ്രോ​സ​സ്സ് ചെ​യ്യു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​ത്തി​റെ വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കു​ക​യും ചെ​യ്തു.

WEB DESK
Next Story
Share it