Begin typing your search...

തീർത്ഥാടകരുടെ നിറവിൽ മദീനയിലെ മസ്ജിദുന്നബവി

തീർത്ഥാടകരുടെ നിറവിൽ മദീനയിലെ മസ്ജിദുന്നബവി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹജ്ജ് ദിനങ്ങൾക്ക് വിരാമം കുറിച്ച് നാളുകൾ കഴിഞ്ഞിട്ടും മദീനയിലെ പ്രവാചക പള്ളിയായി അറിയപ്പെടുന്ന മസ്‌ജിദുന്നബവിയിലെ തിരക്കിന് അറുതിയായില്ല. ഹജ്ജിനെത്തിയ തീർഥാടകരിൽ പലരും ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. എന്നാൽ, ഹജ്ജ് നാളുകളോടടുത്ത് മക്കയിലെത്തിയ തീർഥാടകർ ഹജ്ജ് ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് പ്രവാചക നഗരിയിലെത്തിയത്. കുറച്ചു ദിനങ്ങൾ കൂടി മദീനയിൽ ചെലവഴിച്ച ശേഷം ബാക്കിയുള്ള തീർഥാടകരും നാട്ടിലേക്ക് മടങ്ങും.

മദീനയിലെത്തുന്ന തീർഥാടകർ ഇരുഹറം കാര്യാലയ വകുപ്പി​ന്റെ നേതൃത്വത്തിൽ നൽകുന്ന സംയോജിത സേവനങ്ങളിൽ മനസ്സ്​ നിറഞ്ഞാണ് മദീനയോട് യാത്ര പറയുന്നത്. ഹജ്ജ് നിർവഹിച്ചതിനുശേഷം ലോകത്തി​ന്റെ നാനാഭാഗത്തുനിന്നും എത്തുന്ന വിശ്വാസികൾ മസ്ജിദുന്നബവിയിൽ പരമാവധി സമയം ആരാധനാനുഷ്‌ഠാനങ്ങളിൽ മുഴുകാനാണ് ഇഷ്​ടപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദുന്നബവിക്ക്‌ പുറത്തുള്ള ഖബറിടവും റൗളാ ശരീഫും സന്ദർശിക്കാനും വിശ്വാസികളുടെ വർധിച്ച സാന്നിധ്യമാണ് പ്രകടമാകുന്നത്. മദീനയിലെത്തുന്ന വിശ്വാസികളുടെ ആത്മീയ അന്തരീക്ഷം കൂടുതൽ കരുത്തുറ്റതാക്കാൻ ആവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം അധികൃതർ നേരത്തേ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.

WEB DESK
Next Story
Share it