Begin typing your search...

സൗദിയിൽ തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി; 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്ക്

സൗദിയിൽ തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി; 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കടുത്ത തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസുകൾ പൂർണമായും റദ്ദാക്കി. മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് നടപടി. നിയമ ലംഘനത്തിലേർപ്പെട്ട മറ്റു 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.

തൊഴിൽ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട കടുത്ത നിയമ ലംഘനങ്ങൾ കണ്ടെത്തിയ കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ലൈസൻസ് റദ്ദാക്കിയത്. ജൂൺ ജൂലൈ മാസങ്ങളിലായാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപടികൾ സ്വീകരിച്ചത്. ഇവയിൽ കൂടുതലും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളും ഓഫീസുകളുമാണ്.

ഇന്ത്യ,പാകിസ്താൻ, ബംഗ്ലദേശ്, ശ്രീലങ്ക, വിയറ്റ്‌നാം, ഉഗാണ്ട, എരിത്രിയ, മഡഗാസ്‌കർ, കംബോഡിയ, മാലി, ദക്ഷിണാഫ്രിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് നിലവിൽ സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിന് അനുമതിയായിട്ടുണ്ടെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല. ഫിലിപ്പൈനിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

Ammu
Next Story
Share it