Begin typing your search...

സൗ​ദി​യി​ൽ നിയമലംഘകർ പിടിയിൽ; ഒരാഴ്ചക്കിടെ പിടിയിലായത് 16,000ൽ അധികം പേർ

സൗ​ദി​യി​ൽ നിയമലംഘകർ പിടിയിൽ; ഒരാഴ്ചക്കിടെ പിടിയിലായത് 16,000ൽ അധികം പേർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി​സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 16,695ഓ​ളം വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​ക്‌​ടോ​ബ​ർ 26 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ​സേ​ന​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ൾ ന​ട​ത്തി​യ സം​യു​ക്ത റെ​യ്​​ഡി​ലാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 10,518 താ​മ​സ​ നി​യ​മ​ലം​ഘ​ക​രും 3953 അ​തി​ർ​ത്തി​സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​വ​രും 2224 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രും അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 783 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു.

ഇ​തി​ൽ 57 ശ​ത​മാ​നം യ​മ​നി​ക​ളും 42 ശ​ത​മാ​നം എ​ത്യോ​പ്യ​ക്കാ​രും ഒ​രു ശ​ത​മാ​നം മ​റ്റു രാ​ജ്യ​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്നു. 32 പേ​ർ സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച് പി​ടി​ക്ക​പ്പെ​ട്ടു. താ​മ​സ-​തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ട​ത്തി​ക്കൊ​ണ്ട് വ​രു​ക​യും അ​ഭ​യം ന​ൽ​കു​ക​യും നി​യ​മ​ലം​ഘ​നം മ​റ​ച്ചു​വെ​ക്കു​ക​യും ചെ​യ്​​ത 18 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ആ​കെ 49,890 നി​യ​മ​ലം​ഘ​ക​ർ നി​ല​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യി​ട്ടു​ണ്ട്. അ​തി​ൽ 42,358 പു​രു​ഷ​ന്മാ​രും 7,532 സ്ത്രീ​ക​ളു​മാ​ണ്.

ഇ​വ​രി​ൽ 43,535 നി​യ​മ​ലം​ഘ​ക​രു​ടെ യാ​ത്രാ​രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​വ​രു​ടെ ന​യ​ത​ന്ത്ര ഓ​ഫി​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. 1995 നി​യ​മ​ലം​ഘ​ക​രെ യാ​ത്രാ​ടി​ക്ക​റ്റ്​ റി​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ റ​ഫ​ർ ചെ​യ്തു. 8603 നി​യ​മ​ലം​ഘ​ക​രെ നാ​ടു​ക​ട​ത്തി. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​ന് രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ക​യോ ഗ​താ​ഗ​ത, പാ​ർ​പ്പി​ട സൗ​ക​ര്യ​മോ ഏ​തെ​ങ്കി​ലും സ​ഹാ​യ​മോ സേ​വ​ന​മോ ന​ൽ​കു​ന്ന​തോ ആ​യ ആ​ർ​ക്കും 15 വ​ർ​ഷം വ​രെ ത​ട​വും പ​ര​മാ​വ​ധി 10 ല​ക്ഷം റി​യാ​ൽ പി​ഴ​യും ല​ഭി​ക്കു​മെ​ന്നും വാ​ഹ​ന​ങ്ങ​ളും താ​മ​സ സൗ​ക​ര്യ​ങ്ങ​ളും ക​ണ്ടു​കെ​ട്ടു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം താ​ക്കീ​ത് ന​ൽ​കി.

WEB DESK
Next Story
Share it