Begin typing your search...

സൗ​ദി അറേബ്യയിലെ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം സ്ഥിരതയിൽ

സൗ​ദി അറേബ്യയിലെ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം സ്ഥിരതയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി അറേബ്യയിലെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ജൂ​ലൈ​യി​ൽ​ 1.5 ശ​ത​മാ​നം സ്ഥി​ര​ത കൈ​വ​രി​ച്ച​താ​യി സൗ​ദി മ​ന്ത്രി​സ​ഭാ​യോ​ഗം വി​ല​യി​രു​ത്തി. സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ക​രു​ത്തും ദൃ​ഢ​ത​യും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ഗോ​ള വി​ല​ക​ളു​ടെ ത​രം​ഗ​ത്തെ നേ​രി​ടാ​ൻ സ്വീ​ക​രി​ച്ച പ​ദ്ധ​തി​ക​ളു​ടെ​യും സ​ജീ​വ​മാ​യ ന​ട​പ​ടി​ക​ളു​ടെ​യും ഫ​ല​പ്രാ​പ്തി​യാ​ണി​തെ​ന്നും യോ​ഗം വി​ശ​ക​ല​നം ചെ​യ്​​തു. കൂ​ടാ​തെ മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തെ​യും ഏ​റ്റ​വും പു​തി​യ സം​ഭ​വ​ങ്ങ​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു.

ജി​ദ്ദ​യി​ൽ മു​ൻ ച​ർ​ച്ച​ക​ളു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ​യും ഫ​ല​ങ്ങ​ൾ അ​നു​സ​രി​ച്ച്​ സു​ഡാ​നെ പി​ന്തു​ണ​ക്കാ​നും മാ​നു​ഷി​ക സ​ഹാ​യം ന​ൽ​കാ​നും ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഹോ​ദ​ര-​സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യും അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളു​മാ​യും സൗ​ദി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ മ​ന്ത്രി​സ​ഭ സൂ​ചി​പ്പി​ച്ചു.

WEB DESK
Next Story
Share it