ഇന്ത്യ - സൗദി അറേബ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും; കരാറിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ
ഡിജിറ്റലൈസേഷന്‍, ഇലക്ട്രോണിക് നിര്‍മാണ മേഖലയിലെ പരസ്പര സഹകരണത്തിന് ഇന്ത്യയും സൗദിയും തമ്മില്‍ ഒപ്പുവച്ച കരാറിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും സൗദി ഐ.ടി മന്ത്രാലയവും തമ്മില്‍ കരാറിലെത്തിയത്.
ഇന്ത്യ-സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ,ഇൻഫര്‍മേഷന്‍ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ ആഗസ്റ്റ് 18നാണ് കരാറില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളിലെയും ഊര്‍ജ- ഐ.ടി മന്ത്രിമാര്‍ ഒപ്പുവച്ച കരാറിനാണ് കേന്ദ്ര സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കി.പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ഭരണനുമതി നല്‍കിയത്. ഡിജിറ്റലൈസേഷന്‍, ഇലക്ട്രോണിക് നിര്‍മാണം, ഇ ഗവേണന്‍സ്, സമാര്‍ട്ട്ഇന്‍ഫ്രാസ്ട്രക്ചര്‍, ഇ-ഹെല്‍ത്ത്, ഇ-വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കരാര്‍ പ്രകാരം പങ്കാളിത്തം ശക്തിപ്പെടുത്തും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നിവയ്ക്കും സഹകരണം ലക്ഷ്യമിടുന്നുണ്ട്. കരാറനുസരിച്ച് സമ്പൂര്‍ണ വിതരണവും മൂല്യശ്യംഖലയും സ്ഥാപിക്കുന്നതിന് ബിസിനസ് ഉച്ചകോടികളും പതിവ് ആശയ വിനിമയങ്ങളും നടത്താനും കരാറിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.