Begin typing your search...

ഇന്ത്യയും സൗദിയും ഊർജ മേഖലയിൽ സഹകരിക്കും; കരാറിൽ ഒപ്പുവച്ചു

ഇന്ത്യയും സൗദിയും ഊർജ മേഖലയിൽ സഹകരിക്കും; കരാറിൽ ഒപ്പുവച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഊർജ രംഗത്തെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും സൗദിയും ധാരണയിലെത്തി. ഇലക്ട്രിക്കൽ ഇന്റർ കണക്ഷൻ, ഗ്രീൻ ഹൈഡ്രജൻ സപ്ലൈ ചെയിൻ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കും. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഇരുരാജ്യങ്ങളുടെയും ഊർജ മന്ത്രിമാർ തമ്മിൽ ഒപ്പ് വച്ചു.

റിയാദിലെത്തിയ ഇന്ത്യൻ ഊർജമന്ത്രി ആർ.കെ സിങ്ങും സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽസൗദുമാണ് ധാരണാ പത്രത്തിൽ ഒപ്പ് വച്ചത്. ധാരണ പ്രകാരം അടിയന്തര ഘട്ടങ്ങളിലും തിരക്കേറിയ സാഹചര്യങ്ങളിലും വൈദ്യുദി കൈമാറ്റം, ഊർജ പദ്ധതികളുടെ പരസ്പര സഹകരണവും വികസനവും, ഗ്രീൻ ഹൈഡ്രജന്റെയും പുനരുപയോഗ ഊർജത്തിന്റെയും പരസ്പരസഹകരണത്തോടെയുള്ള വികസനം, ഉൽപാദനം, ഊർജ വിതരണ ശൃംഖലകളുടെ സ്ഥാപനം എന്നിവ നടപ്പിലാക്കും.

കരാറനുസരിച്ച് സമ്പൂർണ വിതരണവും മൂല്യശ്യംഖലയും സ്ഥാപിക്കുന്നതിന് ബിസിനസ് ഉച്ചകോടികളും പതിവ് ആശയ വിനിമയങ്ങളും നടത്താനും ഇരു മന്ത്രിമാർ തമ്മിൽ തീരുമാനിച്ചു.

WEB DESK
Next Story
Share it