Begin typing your search...

സൗ​ദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം അ​ക്കൗണ്ട് വഴി മാത്രം

സൗ​ദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം അ​ക്കൗണ്ട് വഴി മാത്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം അം​ഗീ​കൃ​ത ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി മാ​ത്രം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ച്ചു. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി സേ​വ​നം ന​ൽ​കു​ന്ന ‘മു​സാ​ന​ദ്’ ആ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. നി​ല​വി​ൽ നാ​ല് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ വ​രെ​യു​ള്ള തൊ​ഴി​ലു​ട​മ​ക്കാ​ണ് നി​യ​മം ബാ​ധ​കം.

2024 ജൂ​ലൈ​യി​ൽ ന​ട​പ്പാ​യ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ദ്യ​മാ​യി രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഉ​ൾ​പ്പെ​ട്ട​ത്. മൂ​ന്നോ അ​തി​ല​ധി​ക​മോ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ള്ള​വ​ർ​ക്ക്​ നി​യ​മം ബാ​ധ​ക​മാ​വു​ന്ന അ​ടു​ത്ത ഘ​ട്ടം ജൂ​ലൈ മു​ത​ൽ ന​ട​പ്പാ​കും.

ര​ണ്ടോ അ​തി​ല​ധി​ക​മോ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ള്ള തൊ​ഴി​ലു​ട​മ​ക​ൾ​ക്കു​ള്ള നാ​ലാം ഘ​ട്ടം ഒ​ക്ടോ​ബ​റി​ലും ഒ​റ്റ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യു​ള്ള​വ​ർ​ക്ക്​ ബാ​ധ​ക​മാ​വു​ന്ന അ​വ​സാ​ന ഘ​ട്ടം 2026 ജ​നു​വ​രി​യി​ലും പ്രാ​ബ​ല്യ​ത്തി​ലാ​വും.

പ​ര​സ്പ​ര ക​രാ​ർ അ​നു​സ​രി​ച്ച് തൊ​ഴി​ലു​ട​മ​യു​ടെ​യും ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

WEB DESK
Next Story
Share it