Begin typing your search...

ഏഴ് വർഷത്തിനുള്ളിൽ സൗദിയിൽ ഒരു ബില്യൺ റിയാൽ പാക്കേജിംഗ് പ്രൊഡക്ഷൻ പ്ലാന്റ് നിർമ്മിക്കാൻ ഹോട്ട്പാക്ക്

ഏഴ് വർഷത്തിനുള്ളിൽ സൗദിയിൽ ഒരു ബില്യൺ റിയാൽ പാക്കേജിംഗ് പ്രൊഡക്ഷൻ പ്ലാന്റ് നിർമ്മിക്കാൻ ഹോട്ട്പാക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭക്ഷ്യ പാക്കേജിംഗ് ഉൽപന്നങ്ങളിലെ ആഗോള ലീഡറായ യുഎഇ ആസ്ഥാനമായ ഹോട്ട്പാക്ക് ഗ്ളോബൽ ലോകത്തിലെ ഏറ്റവും വലിയ സസ്റ്റയ്നബിൾ പാക്കേജിംഗ് പ്ളാന്റുകളിലൊന്ന് 1 ബില്യൻ റിയാൽ ചെലവിൽ സൗദിയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് സൗദി നിക്ഷേപ-വ്യവസായ മന്ത്രാലയങ്ങളുമായി കമ്പനി ധാരണാപത്രം (എംഒയു) ഒപ്പു വെച്ചു.

റിയാദിലെ നിക്ഷേപ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി ഖാലിദ് അൽ ഫാലിഹ്, ഇന്റസ്ട്രി-മിനറൽസ് ഡെപ്യൂട്ടി മന്ത്രി ഉസാമ അൽ സമീൽ, നിക്ഷേപ ഡെപ്യൂട്ടി മന്ത്രി ഫഹദ് അൽ നഈം, ഹോട്ട്പാക്ക് ഗ്ളോബൽ ഗ്രൂപ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അബ്ദുൽ ജബ്ബാർ പി.ബി, ഇരു മന്രതാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ സംബന്ധിച്ചു. ഹോട്ട്പാക്ക് ഗ്ളോബൽ ഗ്രൂപ് വൈസ് പ്രസിഡന്റ് സുഹൈൽ അബ്ദുല്ല, ഗ്ളോബൽ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. മൈക് ചീതാം, സൗദി ഓപറേഷൻസ് ഡയറക്ടർ സുഹാസ് കെ.എ, സൗദി ജനറൽ മാനേജർ മുഹമ്മദ് ശരീഫ് എന്നിവരാണ് ഹോട്ട്പാക്ക് ഗ്ളോബലിൽ നിന്നുണ്ടായിരുന്നത്. ഭക്ഷ്യ, കാർഷിക, റീടെയിൽ മേഖലകളിലേക്കുള്ള പാക്കേജിംഗ് ഉൽപന്നങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ നിർമാതാവുക എന്ന ഹോട്ട്പാക്ക് ദർശനത്തിനനുസൃതമായാണ് ഈ നിക്ഷേപം. ഒന്നിലധികം ഘട്ടങ്ങളിലായാണ് പദ്ധതി വിഭാവനം. പൂർത്തിയാകുമ്പോൾ രാജ്യത്ത് സസ്റ്റയ്നബിൾ പാക്കേജിംഗിനായുള്ള ഡിമാൻഡിൽ പ്രതീക്ഷിക്കുന്ന കുതിച്ചുചാട്ടം ഈ പദ്ധതി പരിഹരിക്കും. ഇത് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ ആസൂത്രണങ്ങൾ വർധിപ്പിക്കുകയും ശക്തമായി ഭക്ഷ്യ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യും.

ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവയെ സമന്വയിപ്പിക്കുന്ന 4.0 ടെക്നോളജീസ് വിന്യസിച്ചും നൂതന യന്ത്ര സാമഗ്രികളോടെയും മെഷീൻ ലേണിംഗ്, ക്ളൗഡ് കമ്പ്യൂട്ടിംഗ്, അനലൈറ്റിക്സ് എന്നിവ ഉൽപാദന, പ്രവർത്തന സംവിധാനത്തിലേക്ക് സന്നിവേശിപ്പിച്ചും 2.4 ദശലക്ഷം ചതുരശ്ര അടി സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന അത്യാധുനിക നിർമാണ പ്ളാന്റ് ഹോട്ട്പാക്ക് വികസിപ്പിക്കും. സസ്റ്റയ്നബിലിറ്റിയിലും ഇന്നൊവേഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ, ആവശ്യമനുസരിച്ചുള്ള ശേഷി നേടിയെടുക്കാൻ ഈ പ്രൊജക്ട് ഹോട്ട്പാക്കിനെ പ്രാപ്തമാക്കും. ഹോട്ട്പാക്കിന്റെ നിക്ഷേപ സംരംഭം അതിന്റെ വിഷൻ 2030 മായി നിരവധി വശങ്ങളിൽ നന്നായി യോജിക്കുന്നതാണ്. 1200 തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്ന പദ്ധതി, സൗദി അറേബ്യയിൽ ഗണ്യമായ വിപണി വിഹിതം സ്വന്തമാക്കാനും ഹോട്ട്പാക്കിനെ സഹായിക്കും.

''സൗദി അറേബ്യയിൽ ഈ മൾട്ടിഫേസ് പ്രൊജക്ട് ആരംഭിക്കാനാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. തദ്ദേശീയമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, ശക്തമായ ആഭ്യന്തര ഉപയോഗം, കയറ്റുമതി സാധ്യതകൾ, സർക്കാർ ആനുകൂല്യങ്ങൾ എന്നിവ പദ്ധതി രൂപപ്പെടുത്താൻ ഞങ്ങളെ സഹായിച്ചു'' -മെഗാ പദ്ധതി സംബന്ധിച്ച് പ്രതികരിക്കവേ അബ്ദുൽ ജബ്ബാർ പി.ബി പറഞ്ഞു. പൂർത്തിയാകുമ്പോൾ പേപ്പർ, ബയോമാസ്, അലൂമിനിയം, പോളിമർ തുടങ്ങിയ വൈവിധ്യമാർന്ന അസംസ്‌കൃത വസ്തുക്കളിൽ നിന്ന് ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാനുള്ള പാക്കേജിംഗ് വ്യവസായത്തിലെ ലോകത്തിലെ ഏറ്റവും വലിയ ഏക നിർമാണ കേന്ദ്രമായിരിക്കും ഇത്. നിർദിഷ്ട സൗകര്യം വരുംവർഷങ്ങളിൽ കയറ്റുമതി 30 മുതൽ 35 ശതമാനം വരെ വർധിപ്പിക്കാൻ ഹോട്ട്പാക്കിനെ സഹായിക്കും. ഈ സൗകര്യം മെഡിക്കൽ ഡിസ്പോസബിൾ ഉൽപന്നങ്ങളുടെ മേഖലയിലേക്കുള്ള ഹോട്ട്പാക്കിന്റെ കടന്നുകയറ്റത്തെ അടയാളപ്പെടുത്തുന്നതാണ്.

''സസ്റ്റയ്നബിൾ പാക്കേജിംഗ് ഞങ്ങളുടെ ഗവേഷണത്തിന്റെ ആണിക്കല്ലായി തുടരും. കൂടുതൽ സുസ്ഥിരമായ ഓപ്ഷനുകളിലേക്ക് മാറാൻ അവരെ സഹായിക്കുന്നതിന് ഞങ്ങൾ നിരവധി ആഗോള ബ്രാൻഡുകളുമായി സഹകരിക്കുന്നു'' -മൈക് ചീതാം അഭിപ്രായപ്പെട്ടു. ആഗോളീയമായി ഉയരാനുള്ള അങ്ങേയറ്റത്തെ താൽപര്യത്തിൽ അക്വിസിഷനുകളിലൂടെയും ഗ്രീൻ ഫീൽഡ് പ്രൊജക്ടുകളിലൂടെയും ശക്തമായ വികസന തന്ത്രമാണ് ഹോട്ട്പാക്ക് നടപ്പാക്കുന്നത്. ഏറ്റവുമടുത്തായി ദുബായിലെ നാഷണൽ ഇൻഡസ്ട്രീസ് പാർക്കിൽ പോളി എഥിലീൻ ട്രെഫ്തലേറ്റ് (പിഇടി) നിർമിക്കാനായി ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്ളാന്റ് ഹോട്ട്പാക്ക് ആരംഭിച്ചിട്ടുണ്ട്. പാക്കേജിംഗ് ഉൽപന്നങ്ങൾക്ക് മാത്രമായി മേഖലയിലെ ഏറ്റവും വലിയ ഇകൊമേഴ്സ് പ്ളാറ്റ്ഫോം (www.hotpackwebstore.com) ശ്രദ്ധേയ നിലയിൽ ഹോട്ട്പാക്കിനുണ്ട്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഫുഡ് പാക്കേജിംഗ് ഉൽപന്ന നിർമാതാക്കളാണ് ഹോട്ട്പാക്ക് ഗ്ളോബൽ. അതിന്റെ പോർട്ട്ഫോളിയോയിൽ 4,000ത്തിലധികം ഉൽപന്നങ്ങളുണ്ട്. കമ്പനി നിലവിൽ 3,500 പേർക്ക് ജോലി നൽകുകയും ആഗോള തലത്തിൽ 106 രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി നടത്തുകയും ചെയ്യുന്നു. മിഡിൽ ഈസ്റ്റ്, യുകെ, യുഎസ്, ഇന്ത്യ, മലേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി 15 രാജ്യങ്ങളിൽ ഹോട്ട്പാക്കിന് സാന്നിധ്യമുണ്ട്.

Aishwarya
Next Story
Share it