Begin typing your search...

2034ലെ ലോകകപ്പ് ആതിഥേയത്വം ; രാജ്യത്തിനുള്ള ആഗോള പദവിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് സൗദി മന്ത്രിസഭ

2034ലെ ലോകകപ്പ് ആതിഥേയത്വം ; രാജ്യത്തിനുള്ള ആഗോള പദവിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് സൗദി മന്ത്രിസഭ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2034 ലോ​ക​ക​പ്പ് സം​ഘ​ടി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ലൂ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ത്തി​​ന്റെ ഉ​യ​ർ​ന്ന പ​ദ​വി​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന്​​ സൗ​ദി മ​ന്ത്രി​സ​ഭ. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്​​ച റി​യാ​ദി​ലെ അ​ൽ യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ്​​ ഇ​ക്കാ​ര്യം വി​ല​യി​രു​ത്തി​യ​ത്.

ഒ​രു നൂ​റ്റാ​ണ്ടോ​ള​മെ​ത്തി​യ ഫി​ഫ ലോ​ക​ക​പ്പി​​ന്റെ ച​രി​ത്ര​ത്തി​ലെ​ത്ത​ന്നെ അ​സാ​ധാ​ര​ണ​മാ​യ ഒ​രു ടൂ​ർ​ണ​മെ​ന്റി​നാ​ണ് രാ​ജ്യം​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ഇ​തു​വ​ഴി സൗ​ദി കാ​യി​ക​രം​ഗം വി​ജ​യ​ത്തി​​ന്റെ​യും മി​ക​വി​​ന്റെ​യും വി​ശാ​ല​മാ​യ ച​ക്ര​വാ​ള​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​​വെ​ക്കു​ക​യാ​ണ്​.

ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തെ നി​ഷ്​​കാ​സ​നം ചെ​യ്​​ത്​ ജ​ന​ഹി​ത​ത്തി​ന​നു​സ​രി​ച്ച്​ മാ​റാ​നൊ​രു​ങ്ങു​ന്ന സി​റി​യ​ക്കൊ​പ്പ​മാ​ണ്​ സൗ​ദി അ​റേ​ബ്യ​യെ​ന്നും അ​തി​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ ന​ട​ത്തു​ന്ന എ​ല്ലാ നീ​ക്ക​ങ്ങ​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും​ മ​ന്ത്രി​സ​ഭ ആ​വ​ർ​ത്തി​ച്ചു. സി​റി​യ​ൻ പ്ര​ദേ​ശ​ത്ത് ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. റി​യാ​ദി​ൽ ന​ട​ന്ന ‘വ​ൺ വാ​ട്ട​ർ’ ഉ​ച്ച​കോ​ടി, രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ രാ​ജ്യ​ത്തി​​ന്റെ മു​ൻ​നി​ര സ്ഥാ​ന​ത്തെ​യും ശു​ദ്ധ​ജ​ല സ്രോ​ത​സ്സുക​ളു​ടെ സു​സ്ഥി​ര​ത​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി മ​ന്ത്രി പ​റ​ഞ്ഞു.

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ഭ​ദ്ര​മാ​യ ഒ​രു പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യി റി​യാ​ദ്​ മെ​ട്രോ​യും ബ​സും പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു​വ​രെ ന​ൽ​കി​യ പി​ന്തു​ണ​ക്കും സ്പോ​ൺ​സ​ർ​ഷി​പ്പി​നും സ​ൽ​മാ​ൻ രാ​ജാ​വി​ന്​ മ​ന്ത്രി​സ​ഭ ന​ന്ദി പ​റ​ഞ്ഞു. ഈ ​പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും വി​ക​സ​ന​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ മു​ന്നേ​റ്റ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ലും പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​വ​രെ മി​ക​ച്ച ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നും ഒ​രു ഗു​ണ​പ​ര​മാ​യ കു​തി​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യും യോ​ഗം വി​ല​യി​രു​ത്തി.

ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും ബ്രി​ട്ട​ൻ പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്​​റ്റാ​ർ​മ​റും സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ത്തി​യ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ നേ​ടി​യ ന​ല്ല ഫ​ല​ങ്ങ​ളെ സൗ​ദി മ​ന്ത്രി​സ​ഭ പ്ര​ശം​സി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​​ന്റെ വ്യാ​പ്തി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഇ​ത് സം​ഭാ​വ​ന ചെ​യ്യും. പ​ര​സ്പ​ര നേ​ട്ട​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന ല​ക്ഷ്യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും നേ​ടു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര വി​ഷ​യ​ങ്ങ​ളി​ൽ ഏ​കോ​പ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രി​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

WEB DESK
Next Story
Share it