സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിന് പെർമിറ്റ് നിർബന്ധമാണെന്ന് അധികൃതർ
ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് പ്രത്യേക ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണെന്ന് സൗദി കൗൺസിൽ ഓഫ് സീനിയർ സ്‌കോളേഴ്‌സ് വ്യക്തമാക്കി. തീർത്ഥാടകരുടെ സൗകര്യം, സുരക്ഷ എന്നിവ മുൻനിർത്തി ഏർപ്പെടുത്തുന്ന ഇത്തരം ഹജ്ജ് പെർമിറ്റുകൾ ശരിയ നിയമപ്രകാരം നിർബന്ധമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. പെർമിറ്റ് ഇല്ലാതെ ഹജ്ജ് അനുഷ്ഠിക്കുന്നത് അനുവദനീയമല്ലെന്നും, പാപമാണെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.
ഏപ്രിൽ 27-ന് ആഭ്യന്തര മന്ത്രാലയം, ഹജ്ജ് മന്ത്രാലയം, മറ്റു വകുപ്പുകൾ എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിന് ശേഷമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സുഗമമായ തീർത്ഥാടനം ഉറപ്പ് വരുത്തുന്നതിനും, തീർത്ഥാടകരുടെ ആരോഗ്യം, താമസം, ഭക്ഷണം തുടങ്ങിയ ഘടകങ്ങൾ ഉറപ്പാക്കുന്നത് മുൻനിർത്തിയുമാണ് പെർമിറ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി.
ഹജ്ജ് തീർത്ഥാടനത്തിനെത്തുന്ന തീർത്ഥാടകരുടെ തിരക്ക് സംബന്ധിച്ച കണക്കുകൾ വിശകലനം ചെയ്ത ശേഷമാണ് അധികൃതർ ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. അമിതമായ തിരക്ക് നിയന്ത്രിക്കുന്നതിനും, മുഴുവൻ തീർത്ഥാടകർക്കും സുരക്ഷിതമായ താമസസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും പെർമിറ്റുകൾ സഹായകമാണെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു.
هيئة كبار العلماء:
— وزارة الحج والعمرة (@HajMinistry) April 26, 2024
لايجوز الحج بدون تصريح، وعلى الراغبين في أداء الشعيرة الالتزام بالأنظمة والتعليمات.#مكة_والمدينة_في_انتظاركم_بشوق pic.twitter.com/eOFoOgbwLG