Begin typing your search...

ഹജ്ജ് 2025 ; മക്കയിൽ താമസ കെട്ടിടങ്ങൾക്കുള്ള ലൈസൻസ് അപേക്ഷ സ്വീകരിച്ചു തുടങ്ങി

ഹജ്ജ് 2025 ; മക്കയിൽ താമസ കെട്ടിടങ്ങൾക്കുള്ള ലൈസൻസ് അപേക്ഷ സ്വീകരിച്ചു തുടങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ടു​ത്ത ഹ​ജ്ജി​നു​ള്ള ഒ​രു​ക്ക​ത്തി​​ന്റെ ഭാ​ഗ​മാ​യി മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​രെ താ​മ​സി​പ്പി​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച്​ തു​ട​ങ്ങി​യ​താ​യി മ​ക്ക പി​ൽ​ഗ്രിം​സ് ഹൗ​സി​ങ്​ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് നേ​ടാ​നോ പു​തു​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ പൗ​ര​ന്മാ​രോ​ടും അം​ഗീ​കൃ​ത ക​ൺ​സ​ൾ​ട്ടി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഓ​ഫി​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​വ​ർ​ക്ക്​ വീ​ട് വാ​ട​ക​ക്ക്​ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്ക് ഭ​വ​ന പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന്​ കൃ​ത്യ​ത​യി​ലും വേ​ഗ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്.

മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​ക​രി​ച്ച യോ​ഗ്യ​ത​യു​ള്ള ക​ൺ​സ​ൾ​ട്ടി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഓ​ഫി​സു​ക​ൾ വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. അ​പേ​ക്ഷ​ക​ൾ അ​ടു​ത്ത റ​ജ​ബ് മാ​സം അ​വ​സാ​നം വ​രെ സ്വീ​ക​രി​ക്കും. പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ശ​അ്​​ബാ​ൻ അ​വ​സാ​ന​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

WEB DESK
Next Story
Share it