Begin typing your search...

ഫ്രഷ് ടു ഹോം സൗദിയിലേക്ക്: ആമസോണുമായി കൈകോർക്കും

ഫ്രഷ് ടു ഹോം സൗദിയിലേക്ക്: ആമസോണുമായി കൈകോർക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രവാസി മലയാളി മുൻകൈയെടുത്താരംഭിച്ച ഉപഭോക്തൃ പോർട്ടലായ 'ഫ്രഷ് ടു ഹോം' ആമസോണുമായി കൈകോർക്കുന്നു. ആമസോണിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ 104 മില്യൺ ഡോളർ സമാഹരിച്ചതായി അധികൃതർ അറിയിച്ചു. സൗദി അറേബ്യയിൽ വൈകാതെ പ്രവർത്തനം ആരംഭിക്കാനും ഫ്രഷ് ടു ഹോം പദ്ധതി ആവിഷ്‌കരിച്ചു വരികയാണ്.

ഷാർജ ഇന്ത്യൻ ഹൈസ്‌കൂൾ മുൻ വിദ്യാർത്ഥി കൂടിയായ ഷാൻ കടവിൽ മുൻകെയെടുത്താണ് നൂതന ബിസിനസ് സംരംഭം ആവിഷ്‌കരിച്ചത്. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് മീൻ നേരിട്ട് സ്വീകരിച്ച് പ്രവർത്തനം ആരംഭിച്ച ഫ്രഷ് ടു ഹോം പോർട്ടൽ, ഇന്ത്യയിലും യുഎഇയിലുമായി 100ലധികം നഗരങ്ങളിലേക്കാണ് വിപണന ശൃംഖല ഇതിനകം വ്യാപിപ്പിച്ചത്. ആമസോൺ സഹകരണം സ്ഥാപനത്തിന് വൻ മുതൽക്കൂട്ടാണെന്ന് ഫ്രഷ് ടു ഹോം സഹ സ്ഥാപകനും സി.ഇ.ഒയുമായ ഷാൻ കടവിൽ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൗദി ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ബിസിനസ് വിപുലീകരണത്തിന് ഉചിതമായ സമയമാണിതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ഓൺലൈൻ പ്ലാറ്റ്‌ഫോമിനു പുറമെ നേരിട്ട് ഉൽപന്നങ്ങൾ വാങ്ങാനുള്ള സംവിധാനവും ഫ്രഷ് ടു ഹോമിനുണ്ട്. ദുബൈ വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ രണ്ട് കേന്ദ്രങ്ങൾ സജ്ജമാണ്. മൽസ്യമേഖലക്കും തദ്ദേശീയ ഉൽപന്നങ്ങൾക്കും മികച്ച വിപണിയാണ് തങ്ങൾ ഒരുക്കുന്നതെന്നും ഫ്രഷ് ടു ഹോം സാരഥികൾ വ്യക്തമാക്കി

Aishwarya
Next Story
Share it