Begin typing your search...

സൗ​ദി​ അറേബ്യയിൽ കഴിയുന്ന വിദേശികൾക്ക് സ്വന്തം പേരിൽ പരമാവധി രണ്ട് വാഹനങ്ങൾ വരെ വാങ്ങാം

സൗ​ദി​ അറേബ്യയിൽ കഴിയുന്ന വിദേശികൾക്ക് സ്വന്തം പേരിൽ പരമാവധി രണ്ട് വാഹനങ്ങൾ വരെ വാങ്ങാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി​യി​ല്‍ ക​ഴി​യു​ന്ന വി​ദേ​ശി​ക​ള്‍ക്ക് പ​ര​മാ​വ​ധി ര​ണ്ടു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ് സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ല്‍ നി​ല​നി​ര്‍ത്താ​നാ​വു​ക​യെ​ന്ന് സൗ​ദി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി നേ​രി​ട്ട് സ​മീ​പി​ക്കാ​തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​ണ്‍ലൈ​ന്‍ സേ​വ​ന പ്ലാ​റ്റ്‌​ഫോ​മാ​യ അ​ബ്ശി​ര്‍ വ​ഴി ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.

സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളും മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ പ്ലേ​റ്റു​മാ​യി സ്വ​ന്തം വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ പ്ലേ​റ്റും പ​ര​സ്പ​രം മാ​റ്റാ​വു​ന്ന​താ​ണ്. ഇ​തി​ന് അ​ബ്ശി​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​വേ​ശി​ച്ച് വാ​ഹ​ന​ങ്ങ​ള്‍, സേ​വ​ന​ങ്ങ​ള്‍, ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റം എ​ന്നീ ഐ​ക്ക​ണു​ക​ള്‍ യ​ഥാ​ക്ര​മം തി​ര​ഞ്ഞെ​ടു​ത്താ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കേ​ണ്ട​ത്.

സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ അ​ബ്ശി​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഡി​ജി​റ്റ​ല്‍ ഐ​ഡ​ന്റി​റ്റി ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ പ​ര​സ്പ​രം മാ​റു​ന്ന ര​ണ്ടു പേ​രും വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളാ​യി​രി​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. ഇ​തി​നു പു​റ​മെ വാ​ഹ​ന​ങ്ങ​ള്‍ക്ക് കാ​ലാ​വ​ധി​യു​ള്ള ഇ​ന്‍ഷു​റ​ന്‍സ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും വെ​ഹി​ക്കി​ള്‍ ര​ജി​സ്‌​ട്രേ​ഷ​ൻ വാ​ലി​ഡാ​യി​രി​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്.

ഇ​രു വാ​ഹ​ന​ങ്ങ​ള്‍ക്കു​മു​ള്ള സ​ര്‍ക്കാ​ര്‍ സേ​വ​ന ഫീ​സു​ക​ളും ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റ സേ​വ​ന ഫീ​സും അ​ട​ക്ക​ണ​മെ​ന്നും നി​ബ​ന്ധ​ന​യു​ണ്ട്. ഈ ​ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റ അ​പേ​ക്ഷ സ​ബ്മി​റ്റ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് പ​റ​ഞ്ഞു.

WEB DESK
Next Story
Share it