Begin typing your search...

സൗദി നഗരങ്ങളിൽ നിന്നും ബെയ്ജിങ്ങിലേക്ക് വിമാന സർവിസിന് തുടക്കം

സൗദി നഗരങ്ങളിൽ നിന്നും ബെയ്ജിങ്ങിലേക്ക് വിമാന സർവിസിന് തുടക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചൈനീസ് തലസ്ഥാനനഗരമായ ബെയ്ജിങ്ങിലേക്ക് റിയാദ്, ജിദ്ദ എന്നീ സൗദി നഗരങ്ങളിൽനിന്നും തിരിച്ചും നേരിട്ടുള്ള വിമാന സർവിസുകൾക്ക് തുടക്കം. ബെയ്ജിങ്ങിനും ജിദ്ദക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസ് ശനിയാഴ്ചയും ബെയ്ജിങ്ങിനും റിയാദിനുമിടയിലെ സർവിസ് ഞായറാഴ്ചയുമാണ് ആരംഭിച്ചത്. 2030ഓടെ പ്രതിവർഷം 10 കോടി സന്ദർശകരെ സൗദിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അതോടൊപ്പം ചൈനക്കും സൗദിക്കുമിടയിലെ ഉഭയകക്ഷി, വിനോദസഞ്ചാരബന്ധങ്ങൾ വർധിപ്പിക്കുന്നതിനും ഈ സർവിസുകൾ ലക്ഷ്യമിടുന്നു. സൗദിയും ആഗോള വ്യോമഗതാഗത വിപണിയും തമ്മിലുള്ള വർധിച്ചുവരുന്ന അന്താരാഷ്ട്ര സഹകരണത്തെ ഇത് പ്രതിഫലിപ്പിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് ആഴത്തിലുള്ള അവസരങ്ങൾക്കായി പുതിയ ചക്രവാളങ്ങൾ തുറക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യൻ വ്യോമയാന ശൃംഖലകളുടെ വളർച്ചക്കുള്ള 'എയർ ലിങ്ക് പ്രോഗ്രാമി'ന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വ്യോമ റൂട്ട് ആരംഭിച്ചിരിക്കുന്നത്.

വ്യോമയാന ശൃംഖല വികസിപ്പിക്കുകയും അന്താരാഷ്ട്രതലത്തിൽ അതിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യുന്നതിന് 2021ലാണ് എയർ ലിങ്ക് പ്രോഗ്രാം ആരംഭിച്ചത്. ഈ വർഷം രണ്ടാം പകുതിയിലും അടുത്ത വർഷം ആദ്യ പകുതിയിലും സൗദിയിലേക്കും പുറത്തേക്കും അധിക റൂട്ടുകൾ ആരംഭിക്കാനും ഇത് ലക്ഷ്യമിടുന്നു. ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പുറത്തിറക്കിയ സൗദിയുടെ എയർ കണക്ടിവിറ്റി സൂചികയിൽ ഈ വിപുലീകരണങ്ങൾ നല്ല രീതിയിൽ പ്രതിഫലിച്ചതായി വ്യക്തമാക്കുന്നുണ്ട്. സൗദിയുടെ സ്ഥാനം 2019ലെ 27ാം റാങ്കിൽനിന്ന് 2022ൽ 13ാം റാങ്കിലേക്ക് ഉയർന്നിട്ടുണ്ട്. റിയാദിൽ നടന്ന അറബ്-ചൈനീസ് ബിസിനസ് സമ്മേളനത്തിന്റെ 10ാം സെഷന് തൊട്ടുപിന്നാലെയാണ് സൗദിക്കും ചൈനക്കുമിടയിലെ നേരിട്ടുള്ള വിമാന സർവിസെന്ന് എയർ കണക്ടിവിറ്റി പ്രോഗ്രാം സി.ഇ.ഒ അലി റജബ് പറഞ്ഞു.

എയർ കണക്ടിവിറ്റിയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള തുടർച്ചയായ പ്രവർത്തനത്തിലെ ഒരു സുപ്രധാന സംഭവവികാസമാണ് ഇത്. സൗദിയും ലോകരാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തി രാജ്യത്തെ ടൂറിസത്തിന്റെ വളർച്ചക്ക് സംഭാവന നൽകുന്നതിനാണ് എയർ ലിങ്ക് പ്രോഗ്രാം ആരംഭിച്ചത്. നിലവിലുള്ളതും സാധ്യതയുള്ളതുമായ വ്യോമഗതാഗത റൂട്ടുകൾ വികസിപ്പിക്കുന്നതിലൂടെ രാജ്യത്തെ പുതിയ ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

WEB DESK
Next Story
Share it