Begin typing your search...

സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. സൗദി വിദ്യഭ്യാസ മന്ത്രാലയമാണ് സ്‌കൂളുകളിലെ ഭക്ഷണ വിതരണം സംബന്ധിച്ച പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ ചായയും കാപ്പിയും വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്.

സ്‌കൂൾ വിദ്യാർഥികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും ആരോഗ്യപ്രദമായ സമൂഹത്തെ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. എനർജി ഡ്രിങ്കുകൾ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ, അഞ്ച് ശതമാനത്തിൽ കൂടുതൽ പഞ്ചസാരയടങ്ങിയ പാനീയങ്ങൾ, വിറ്റമിൻ ഫ്‌ളേവർ, സ്‌പോർട്‌സ് പാനിയങ്ങൾ, തണുത്ത ചായ, 30 ശതമാനത്തിൽ താഴെ പഴച്ചാറുകൾ അടങ്ങിയ പാനീയം, നിറങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയ പാനീയങ്ങൾ എന്നിവക്ക് രാജ്യത്തെ സ്‌കൂളുകളിൽ നിരോധനം ഏർപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

പകരം പ്രൈമറി തലത്തിലെ വിദ്യാർഥികൾക്ക് 1500 കലോറിയും സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് 2000 കലോറിയും പോഷകം ഉറപ്പാക്കുന്ന പ്രകൃതിദത്ത ഭക്ഷ്യപദാർഥങ്ങൾ സ്‌കൂളുകളിൽ ഉറപ്പ് വരുത്താനും മന്ത്രാലയം നിർദ്ദേശിച്ചു. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ ചായയും കാപ്പിയും പൂർണമായും നിരോധിച്ചിട്ടുണ്ട്. സ്‌കൂൾ കാൻറീനുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it