Begin typing your search...

ഗാസയിലെ മാനുഷിക ദുരന്തത്തിന് അറുതി വരുത്തണം; സൗ​ദി വി​ദേ​ശ​കാ​ര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ

ഗാസയിലെ മാനുഷിക ദുരന്തത്തിന് അറുതി വരുത്തണം; സൗ​ദി വി​ദേ​ശ​കാ​ര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസ്സ​യി​ലെ മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ന്​ അ​റു​തി വ​രു​ത്ത​ണ​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബ്ര​സീ​ലി​യ​ൻ ന​ഗ​ര​മാ​യ റി​യോ ഡെ ​ജ​നീ​റോ​യി​ൽ ‘നി​ല​വി​ലെ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ർ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ജി20 ​യു​ടെ പ​ങ്ക്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന ജി20 ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ്​ സൗ​ദി അ​റേ​ബ്യ ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച​ത്. ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന തീ​വ്ര​ത​യും വ്യാ​പ​ന​വും അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തി​ന്മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​ലേ​ക്കും ബ​ഹു​മു​ഖ ച​ട്ട​ക്കൂ​ടി​ലു​ള്ള വി​ശ്വാ​സ്യ​ത​യും വി​ശ്വാ​സ​വും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്കും ന​യി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ഗോ​ള​ത​ല​ത്തി​ൽ ത​ങ്ങ​ളു​ടെ ക​ട​മ​ക​ൾ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്രാ​ധാ​ന്യ​വും മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. നി​ല​പാ​ടു​ക​ളി​ൽ പ്ര​ത്യേ​കി​ച്ച് ഗാസ്സ​യി​ലെ ദാ​രു​ണ സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ ഇ​പ്പോ​ഴു​ള്ള​തി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ണ്ടാ​ക​ണം. പ്രാ​ദേ​ശി​ക സ​മാ​ധാ​ന​ത്തി​നും സ​മൃ​ദ്ധി​ക്കും ആ​ഗോ​ള സാ​മ്പ​ത്തി​ക സ്ഥി​ര​ത​ക്കും അ​ടി​യ​ന്ത​ര ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഗാസ്സ​യി​ലെ ദു​ര​ന്തം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ണാ​യ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ജി20 ​രാ​ജ്യ​ങ്ങ​ൾ​ക്ക് ഉ​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ഗാ​സ്സ​യി​ലെ അ​തി​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ക്കേ​ണ്ട​തു​ണ്ട്. ഗാസ്സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​ലേ​ക്കു​ള്ള വി​ശ്വ​സ​നീ​യ പാ​ത​യെ പി​ന്തു​ണ​ക്കാ​ൻ അ​ർ​ഥ​വ​ത്താ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ജി20 ​രാ​ജ്യ​ങ്ങ​ളോ​ട് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്​​തു. ബ്ര​സീ​ലി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ഡോ. ​ഫൈ​സ​ൽ ഗു​ലാം, ജി20 ​യി​ലെ സൗ​ദി പ്ര​തി​നി​ധി അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ അ​ൽ ഖ​ല​ഫ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വാ​ലി​ദ് അ​ൽ​ഇ​സ്​​മാ​ഈ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​തേ​സ​മ​യം, റ​ഫ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ഏ​തൊ​രു ഓ​പ​റേ​ഷ​നും ഫ​ല​സ്തീ​നി​ക​ളെ നി​ർ​ബ​ന്ധി​ത​മാ​യി കു​ടി​യി​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​യും ശ​ക്ത​മാ​യി നി​ര​സി​ക്കു​ന്നു​വെ​ന്ന്​ സൗ​ദി-​ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി. ബ്ര​സീ​ലി​യ​ൻ ന​ഗ​ര​മാ​യ റി​യോ ഡെ ​ജ​നീ​റോ​യി​ൽ ന​ട​ന്ന ജി 20 ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നും ഈ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​മി​ഹ്​ ശു​ക്​​രി​യും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

WEB DESK
Next Story
Share it