Begin typing your search...
അമേരിക്കൻ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ മരണം ; അനുശോചനം അറിയിച്ച് സൽമാൻ രാജാവും കിരീടാവകാശിയും
അമേരിക്കൻ മുൻ പ്രസിഡൻറ് ജിമ്മി കാർട്ടറുടെ മരണത്തിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചിച്ചു. ജിമ്മി കാർട്ടറുടെ മരണത്തിൽ അമേരിക്കൻ പ്രസിഡന്റിന് അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും സന്ദേശങ്ങൾ അയച്ചു.
അമേരിക്കയുടെ മുൻ പ്രസിഡൻറ് ജിമ്മി കാർട്ടറുടെ മരണവാർത്ത അറിഞ്ഞെന്നും അമേരിക്കൻ പ്രസിഡന്റിനോടും മരിച്ചയാളുടെ കുടുംബത്തോടും അമേരിക്കൻ ജനതയോടും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർഥമായ ദുഃഖവും അറിയിക്കുന്നതായും അനുശോചന സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു.
Next Story