Begin typing your search...
അഴിമതി ; സൗദി അറേബ്യയിൽ എട്ട് മന്ത്രാലയങ്ങളിലെ 396 ജീവനക്കാരെ ചോദ്യം ചെയ്തു
അഴിമതി ആരോപണത്തിൽ സൗദി അറേബ്യയിലെ എട്ട് മന്ത്രാലയങ്ങളിലെ 396 ജീവനക്കാരെ ചോദ്യം ചെയ്തു. ജനുവരിയിലാണ് ഇത്രയും പേരെ അഴിമതി അതോറിറ്റി ചോദ്യം ചെയ്തത്. ഇതിൽ 158 പേരെ അറസ്റ്റ് ചെയ്തു.
പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ആഭ്യന്തരം, പ്രതിരോധം, നാഷനൽ ഗാർഡ്, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, മുനിസിപ്പൽ-ഭവനകാര്യം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് അറസ്റ്റിലായതെന്ന് കമീഷൻ വിശദീകരിച്ചു.
കൈക്കൂലി, ഓഫിസ് അധികാര ദുർവിനിയോഗം കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ അന്വേഷണം നടത്തിയത്. കഴിഞ്ഞ മാസം 1076 നിരീക്ഷണ റൗണ്ടുകൾ നടത്തിയതായും അഴിമതി അതോറിറ്റി പറഞ്ഞു.
Next Story