Begin typing your search...

സൗദി അറേബ്യയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

സൗദി അറേബ്യയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദി അറേബ്യയിലെ എട്ട്​ പ്രവിശ്യകളിൽ ഇനിയുള്ള ദിവസങ്ങളിലും മഴ തുടരു​മെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതേസമയം നാല് പ്രവിശ്യകളിലെ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്​ടറേറ്റ്​ പ്രദേശവാസികൾക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

റിയാദ്​, നജ്​റാൻ, ജീസാൻ, അസീർ, അൽബാഹ, മക്ക, മദീന എന്നീ മേഖലകളിലാണ് മിതമായതോ കനത്തതോ ആയ രീതിയിൽ​ മഴ തുടരുക. എന്നാൽ ജിസാൻ, അൽബാഹ, അസീർ, മക്ക പ്രവിശ്യകളിൽ ഉള്ളവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്.

മഴക്കാലത്തെ സുരക്ഷയ്‌ക്ക് വെള്ളക്കെട്ടുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ചെങ്കടലിൽ നിന്ന്​ വടക്കുനിന്ന്​ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക്​ മണിക്കൂറിൽ 15 മുതൽ 45 വരെ കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

WEB DESK
Next Story
Share it