Begin typing your search...

സൗ​ദി അ​റേ​ബ്യ​യി​ൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം വരുന്നു; അംഗീകാരം നൽകി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

സൗ​ദി അ​റേ​ബ്യ​യി​ൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം വരുന്നു; അംഗീകാരം നൽകി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി അ​റേ​ബ്യ​യി​ൽ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക്​ യൂണിഫോം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ജ​ന​റ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ്​ യൂണിഫോ​മി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പ്ര​ത്യേ​ക ആ​വ​ശ്യ​ത്തി​നാ​യു​ള്ള ബ​സു​ക​ൾ, വാ​ട​ക ബ​സു​ക​ൾ, സ്​​കൂ​ൾ ബ​സു​ക​ൾ, അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ ബ​സു​ക​ൾ എ​ന്നി​വ​യി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്. ബ​സ്​ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ക​ത​യെ​ന്ന നി​ല​യി​ലാ​ണ്​​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ യൂണിഫോം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​തോ​റി​റ്റി തീ​രു​മാ​നി​ച്ച​ത്. ഏ​പ്രി​ൽ 27 മു​ത​ൽ നി​യ​മം​ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

പു​രു​ഷ ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ യൂണിഫോം സൗ​ദി ദേ​ശീ​യ വ​സ്ത്ര​മാ​യ തോ​ബാ​ണ്.​ കൂ​ടെ ഷൂ​വും നി​ർ​ബ​ന്ധ​മാ​ണ്. ത​ല​യി​ൽ ശ​മാ​ഗ്/​ഗ​ത്​​റ എ​ന്നി​വ ധ​രി​ക്കാം. അ​തി​ല്ലെ​ങ്കി​ൽ തൊ​പ്പി ധ​രി​ക്ക​ണം. തൊ​പ്പി​യു​ടെ നി​റം ക​റു​ത്ത​താ​ക​ണം. ദേ​ശീ​യ വ​സ്​​ത്ര​മ​ല്ലെ​ങ്കി​ൽ ക​റു​ത്ത പാ​ന്‍റ്സും ബെ​ൽ​റ്റും ഷൂ​വും നീ​ള​ൻ കൈ​യു​ള്ള നീ​ല ഷ​ർ​ട്ടു​മാ​ണ് യൂ​നി​ഫോം.

സ്ത്രീ​ക​ൾ​ക്കു​ള്ള യൂ​നി​ഫോം ഒ​ന്നു​കി​ൽ പ​ർ​ദ്ദ (അ​ബാ​യ)​യും ഷൂ​വു​മാ​ണ്. ശി​രോ​വ​സ്ത്ര​മോ തൊ​പ്പി​യോ ധ​രി​ക്കാം. തൊ​പ്പി ക​റു​ത്ത​താ​യി​രി​ക്കം. പ​ർ​ദ്ദ ധ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ക​റു​ത്ത നീ​ള​മു​ള്ള പാ​ൻ​റും ക​റു​ത്ത ബെ​ൽ​റ്റും ഷൂ​വും നീ​ള​ൻ കൈ​യു​ള്ള നീ​ല ഷ​ർ​ട്ടും ധ​രി​ക്ക​ണം. കൂ​ടാ​തെ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ പേ​രും എ​ബ്ല​വും ഡ്രൈ​വ​റു​ടെ പേ​രും ഫോ​ട്ടോ​യും പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പു​രു​ഷ, സ്​​ത്രീ ഡ്രൈ​വ​ർ​മാ​ർ ധ​രി​ക്ക​ണം.

ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള യൂ​നി​ഫോം ബ​സ് ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യും ഉ​യ​ർ​ത്താ​നും ഈ ​സു​പ്ര​ധാ​ന സേ​വ​ന​ങ്ങ​ളു​ടെ പൊ​തു​വാ​യ രൂ​പ​വും മ​തി​പ്പും മെ​ച്ച​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും അ​തോ​റി​റ്റി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.

WEB DESK
Next Story
Share it