Begin typing your search...

മക്കയിൽ പുതുതായി 11 പാർക്കിംഗ് സ്ഥലങ്ങൾ കൂടി ഒരുക്കി അധികൃതർ

മക്കയിൽ പുതുതായി 11 പാർക്കിംഗ് സ്ഥലങ്ങൾ കൂടി ഒരുക്കി അധികൃതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​ക്ക​യി​ലേ​ക്ക്​ വ​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തി​നാ​യി 11 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ട്രാ​ഫി​ക്​ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി.​ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഹ​റ​മി​ലേ​ക്കും തി​രി​ച്ചും പോ​കാ​ൻ ക​ഴി​യും വി​ധ​മാ​ണ്​ ഇ​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക്​ അ​വ​രു​ടെ ഉം​റ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യ​മാ​കു​ന്ന​തി​നാ​ണി​ത്​​. ഹ​റ​മി​നോ​ട്​ ​ചേ​ർ​ന്ന്​ ആ​റ് പാ​ർ​ക്കി​ങ്​ പോ​യ​ൻ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ട്രാ​ഫി​ക് വി​ഭാ​ഗം വി​ശ​ദീ​ക​രി​ച്ചു.

ജം​റാ​ത്ത് പാ​ർ​ക്കി​ങ്, ദ​ഖം അ​ൽ​വ​ബ​ർ പാ​ർ​ക്കി​ങ്, അ​മീ​ർ മു​ത്​​ഇ​ബ്​ പാ​ർ​ക്കി​ങ്, കു​ദാ​യ്​ പാ​ർ​ക്കി​ങ്, അ​ൽ​സാ​ഹി​ർ പാ​ർ​ക്കി​ങ്, റു​സൈ​ഫ പാ​ർ​ക്കി​ങ്​ എ​ന്നി​വ​യാ​ണ​ത്. മ​ക്ക പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ​ക്ക​ടു​ത്ത്​ അ​ഞ്ച് പാ​ർ​ക്കി​ങ്ങു​ക​ളു​ണ്ട്. അ​ൽ​ശ​റാ​യ് പാ​ർ​ക്കി​ങ്, അ​ൽ​ലെ​യ്ത്ത് പാ​ർ​ക്കി​ങ്, ജി​ദ്ദ എ​ക്സ്പ്ര​സ് പാ​ർ​ക്കി​ങ്, അ​ൽ​ഹ​ദ പാ​ർ​ക്കി​ങ്, അ​ൽ​നൂ​രി​യ പാ​ർ​ക്കി​ങ്​ എ​ന്നി​വ​യാ​ണ​ത്. റ​മ​ദാ​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ മ​ക്ക​യി​ലേ​ക്ക്​ വ​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​നു വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

WEB DESK
Next Story
Share it