Begin typing your search...

സൗ​ദി അറേബ്യയിലേക്ക് ചരക്ക് കപ്പലിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമം ; പിടികൂടി കസ്റ്റംസ് അധികൃതർ

സൗ​ദി അറേബ്യയിലേക്ക് ചരക്ക് കപ്പലിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമം ; പിടികൂടി കസ്റ്റംസ് അധികൃതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് വ​ന്ന ച​ര​ക്കു​ക​പ്പ​ലി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 36,33,978 മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ ജി​ദ്ദ ഇ​സ്​​ലാ​മി​ക് പോ​ർ​ട്ട് ക​സ്​​റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. തു​റ​മു​ഖ​ത്ത് ഇ​രു​മ്പ് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ ഇ​റ​ക്കു​മ​തി സാ​ധ​ന​ങ്ങ​ളി​ൽ ആ​ധു​നി​ക സു​ര​ക്ഷ സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​തി​വ് ക​സ്​​റ്റം​സ് പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ല​ഹ​രി​ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് സ​കാ​ത്- ടാ​ക്സ് ആ​ൻ​ഡ് ക​സ്​​റ്റം​സ് അ​തോ​റി​റ്റി (സാ​റ്റ്ക) അ​റി​യി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ക​ള്ള​ക്ക​ട​ത്തി​​ന്റെ വേ​റെ​യും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. രാ​ജ്യ​ത്തേ​ക്ക് നി​രോ​ധി​ത വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ ക​സ്​​റ്റം​സ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് സ​കാ​ത്- ടാ​ക്സ് ആ​ൻ​ഡ് ക​സ്​​റ്റം​സ് അ​തോ​റി​റ്റി സ്ഥി​രീ​ക​രി​ച്ചു.

സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലൂ​ടെ ക​ള്ള​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നും സ​മൂ​ഹ​ത്തെ​യും ദേ​ശീ​യ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ സാ​റ്റ്ക പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അ​തോ​റി​റ്റി​യു​ടെ 1910 എ​ന്ന ​അ​ടി​യ​ന്ത​ര ന​മ്പ​റി​ലോ 1910@zatca.gov.sa എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ 00966114208417 എ​ന്ന അ​ന്ത​ർ​ദേ​ശീ​യ ന​മ്പ​ർ വ​ഴി​യോ ബ​ന്ധ​പ്പെ​ട്ട്​ റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണ്. അ​തോ​റി​റ്റി ര​ഹ​സ്യ​സ്വ​ഭാ​വം ഉ​റ​പ്പാ​ക്കു​ക​യും കൃ​ത്യ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക പ്ര​തി​ഫ​ലം ന​ൽ​കു​ക​യും ചെ​യ്യും.

WEB DESK
Next Story
Share it